തന്റെ പേരിൽ എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു വാർത്ത വന്നത് എന്ന് തനിക്ക് അറിയില്ല

വളരെ പെട്ടന്ന് തന്നെ മലയാളി സിനിമ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കെെയ്യടി നേടി. അനശ്വരയും മാത്യൂസ് തോമസും തമ്മിലുള്ള കെമിസ്ട്രിയും കെെയ്യടി നേടി.കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് മോണോആക്ടിലും നാടകങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നത് കൊണ്ട് തന്നെ അഭിനയിക്കുന്നതിനോട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും താരത്തിന് തോന്നിയിട്ടില്ല എന്നതാണ് സത്യം. ആദ്യ ചിത്രത്തിൽ തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞ താരം പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആദ്യമൊക്കെ ഇത്തരം ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് താരത്തിനെതിരെ ചില വിമർശനങ്ങളും ഉയരാൻ തുടങ്ങി. ഒരിക്കൽ അനശ്വര ഷോർട്സ് ഇട്ട ഒരു ചിത്രം പങ്കുവെച്ചതിന്റെ പേരിൽ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. എന്നാൽ മറ്റു നായിക താരങ്ങൾ കൂടി ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയായിരുന്നു. വീ ഹാവ് ലെഗ്‌സ് എന്ന പേരിൽ ഒരു ക്യാംപയിൻ തന്നെ നടികൾ നടത്തിയിരുന്നു. വലിയ രീതിയിൽ ഉള്ള പിന്തുണയും താരത്തിന് ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ മറ്റൊരു ആരോപണം ആണ് താരത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. അടുത്തിടെ താരം പുത്തൻ മേക്കോവറിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അനശ്വര പ്ലാസ്റ്റിക് സർജറി നടത്തി എന്ന തരത്തിലെ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അനശ്വര പ്ലാസ്റ്റിക് സർജെറി നടത്തിയത് കൊണ്ടാണ് ഇത്തരത്തിൽ പുതിയ ലുക്കിൽ എത്തിയത് എന്നാണ് പ്രചരിച്ച വാർത്ത. എന്നാൽ ഈ വിഷയത്തിൽ താരം തന്റെ പ്രതികരണവും അറിയിച്ചു. താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടില്ല എന്നും പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചത് എന്നും ആകെ ചെയ്തത് മുടി മുറിക്കുക മാത്രമായിരുന്നു എന്നും ആണ് അനശ്വര പറഞ്ഞത്.