ചെറുപ്പത്തിൽ അത്തരം ചിത്രങ്ങൾ കുറെ കണ്ടിട്ടുണ്ട്, അതിൽ എല്ലാവരും അറിയണ്ട കാര്യം തന്നെ അല്ലെ ഉള്ളത്

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരിക്കാർ. അതിനു ശേഷം വിമാനം, ഉയരെ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ടുകളും മറ്റും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന താരത്തിനെതിരെ ചില വിവാദങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെ തന്റെ നിലപാടുകളിലും വിശ്വാസങ്ങളിലും ഉറച്ച് നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അനാർക്കലി. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നെടുന്നത്.

അഡൾട്ട് ചിത്രങ്ങൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് ആണ് താരം മറുപടി നൽകിയിരിക്കുന്നത്. ചെറുപ്പത്തിൽ താൻ അത്തരത്തിൽ അഡൾട്ട് ചിത്രങ്ങൾ കുറെ കണ്ടിട്ടുണ്ടെന്നും അങ്ങനെ കാണുന്നതിൽ എന്തെങ്കിലും തെറ്റ് ഉള്ളതായി തനിക്ക് അന്നും ഇന്നും തോന്നിയിട്ടില്ലെന്നും കാരണം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ് അതെന്നും അത് കൊണ്ട് തന്നെ കാണാറില്ല എന്ന് കള്ളം പറയണ്ട കാര്യം ഇല്ലെന്നും ഇപ്പോഴും അങ്ങനെ കാണുന്നത് ഒരു മോശം പ്രവർത്തിയായി താൻ വിശ്വസിക്കുന്നില്ല എന്നുമാണ് അനാർക്കലി പറഞ്ഞത്. അത് പോലെ തന്നെ തന്റെ പ്രണയത്തെ കുറിച്ചും അനാർക്കലി മനസ്സ് തുറന്നിരുന്നു. തനിക് ഒരു പ്രണയം ഉണ്ടെന്നും എന്നാൽ അത് വിവാഹത്തിൽ എത്തുമോ എന്നതിൽ ഉറപ്പില്ല എന്നുമാണ് പ്രണയത്തെ കുറിച്ച് അനാർക്കലി പറഞ്ഞത്.

എനിക്ക് ഒരു പ്രണയം ഉണ്ടെന്നും ഞങ്ങൾ ഒന്നിച്ച് പഠിച്ച ഒരേ പ്രായക്കാർ ആണെന്നും അവൻ ഇപ്പോൾ ഡൽഹിയിൽ വർക്ക് ചെയ്യുകയാണെന്നും ആണ് അനാർക്കലി പറഞ്ഞത്. എന്നാൽ ഇപ്പോൾ നാട്ടിൽ ഉണ്ടെന്നും വർക്ക് ഫ്രം ഹോം ആണെന്നും ഇടയ്ക്കൊക്കെ ഞങ്ങൾ കാണാറുണ്ടെന്നും താരം പറഞ്ഞു. ഇടയ്ക്ക് ഒന്നിച്ച് ഞങ്ങൾ ചിൽ ചെയ്യാറുണ്ട്. അപ്പോൾ പണം ഒക്കെ ആരാണ് ചിലവാക്കുന്നത് എന്ന ചോദ്യത്തിന് അത് ഞാൻ ആണെന്നും കാരണം അവൻ ഇപ്പോൾ ജോലിക്ക് കയറി സമ്പാദിക്കാൻ തുടങ്ങിയിട്ടേ ഇല്ലെന്നും ഞാൻ ആൾറെഡി സമ്പാദിച്ചു തുടങ്ങിയത് ആണെന്നും അത് കൊണ്ട് തന്നെ അത്യാവശ്യം സേവിങ്സ് ഒക്കെ എനിക്ക് ഉണ്ടെന്നും അനാർക്കലി പറഞ്ഞു.