മാധ്യമങ്ങൾ ആ വാർത്ത ആഘോഷിച്ചു, പക്ഷെ ഞങ്ങളുടെ ജീവിതത്തെ അത് ബാധിച്ചിട്ടില്ല

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് നടി അനന്യ,കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നിന്ന താരം ഒരിടയ്ക്ക് മലയാളത്തില്‍ നിന്ന് മുങ്ങി അന്യഭാഷയില്‍ സജീവമായി. വിവാഹത്തോടെ അനന്യ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു, ഇപ്പോൾ വീണ്ടും ഒരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്, പ്രിതിവരാജ്‌ ചിത്രം ഭ്രമത്തിൽ കൂടിയാണ് താരം തിരിച്ചെത്തിയിരിക്കുന്നത്, മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങള്‍ ഒന്നുമില്ല. എന്നാണ് താരം തന്റെ സിനിമയെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയത്.

ഇപ്പോൾ തന്റെ വിവാഹത്തിന് ശേഷം ഉയർന്നു വന്ന ഗോസിപ്പുകളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.  വെറുതെയിരിക്കുന്ന ആൾക്കാരാണ് അത് വിവാദമാക്കി കൊണ്ടുനടന്നത്. ഞങ്ങൾക്കത് വിവാദമൊന്നുമല്ലായിരുന്നു താരത്തിന്റെ വാക്കുകൾ. അതൊരു വിവാഹമാണ് അത്രയേയുള്ളൂ, ഇപ്പോൾ ഹാപ്പിയായിരിക്കുകയാണ് താനെന്നും അനന്യ പറയുന്നു.വിവാഹ ശേഷം വെറുതെ ഇരിക്കുന്ന ചിലരാണ് തങ്ങളെ ഗോസിപ്പ് കോളങ്ങളിൽ ഉൾപ്പെടുത്തുന്നത്. മാധ്യമങ്ങൾ ആഘോഷിച്ച് ആ വാർത്തകൾ കാരണം ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അതൊരു സാധാരണ വിവാഹം മാത്രമായിരുന്നു. ആഞ്ജനേയേനെ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടന്നതെന്നും അനന്യ വ്യക്തമാക്കുന്നു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയൻ തന്നോട് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഞാൻ ആഞ്ജനേയനൊപ്പം പോയതെങ്കിലും ഇപ്പോൾ ഹാപ്പിയാണ്.

ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാൽ പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. ഭർത്താവാകാൻ പോകുന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും അനന്യ പറഞ്ഞു നിർത്തുന്നു.

Leave a Comment