ഡാർക്ക്‌ ഫാന്റസി ഗണത്തിൽ പെടുത്താനാവുന്നതും മേക്കിങ്ങിൽ ഇത്രയും മികച്ചതായ ഒരു ചിത്രം മുൻപ് കണ്ടിട്ടുണ്ടാവില്ല


പ്രശസ്ത ഛായാഗ്രാഹകനായ ശ്രീ. സന്തോഷ് ശിവൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് 2005 – ൽ പുറത്തിറങ്ങിയ അനന്തഭദ്രം. ചിത്രത്തിൽ മനോജ് കെ. ജയൻ, പൃഥ്വിരാജ് സുകുമാരൻ, കലാഭവൻ മണി, ബിജു മേനോൻ, കാവ്യാ മാധവൻ, രേവതി, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, കലാശാല ബാബു, റിയ സെൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. സുനിൽ പരമേശ്വരൻറെ ഇതേ പേരിലുള്ള ഹിറ്റ്‌ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. അദ്ദേഹം തന്നെ തിരക്കഥയെഴുതിയ അനന്തഭദ്രം, മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ

രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. വിശാഖ റിലീസ് വിതരണത്തിനെത്തിക്കുകയും ചെയ്തു. മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ ഈ ചലച്ചിത്രം ആവിഷ്കാരഭംഗിയും പ്രമേയത്തിലേയും അവതരണത്തിലെയും പുതുമയും മൂലം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. “ഈ സിനിമ കാണുമ്പോൾ നമ്മുടെയെല്ലാം മുത്തശ്ശിമാർ പറഞ്ഞു തരാറുള്ള കെട്ടുകഥകളാണ് ആദ്യം ഓർമ വരിക. ഒരു ഹൊറർ ചിത്രം എന്നു വിളിക്കുന്നതിനേക്കാൾ ഇപ്പോഴും നിലനിൽക്കുന്ന ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ഒരു ചിത്രം എന്നു പറയാനാണ് എനിക്കിഷ്ടം!” ചിത്രത്തെ കുറിച്ച് സംവിധായകൻ സന്തോഷ് ശിവന്റെ വാക്കുകളാണിത്. അത് തികച്ചും സത്യമാക്കും വിധത്തിലുള്ള പരിസരവും കഥാഗതിയുമാണ് ചിത്രത്തിന്റേത്. ചിത്രം പുറത്തിറങ്ങിയിട്ട് കഴിഞ്ഞിരിക്കുകയാണ്, ചിത്രത്തിനെക്കുറിച്ച് സിനിഫിൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,

ഭൂതങ്ങളും മന്ത്രങ്ങളും നാഗമാണിക്യവും ഒക്കെയുള്ള മാടമ്പിയിലേക്ക് അമവാസിയിൽ ജനിച്ച ആയില്യം നക്ഷത്രകാരനായ അനന്തൻ കടന്നു വരുന്നു.. ഒരു പക്ഷെ ഡാർക്ക്‌ ഫാന്റസി ഗണത്തിൽ പെടുത്താനാവുന്നതും മേക്കിങ്ങിൽ ഇത്രയും മികച്ചതായ ഒരു ചിത്രം മുൻപ് കണ്ടിട്ടുണ്ടാവില്ല പണ്ടത്തെ കാലത്ത് മന്ത്രവാദവും ആഭിചാരവും ഭൂതവും പിശാച്ചുമൊക്കെ ഉണ്ടായിരുന്നു എന്ന് മുത്തശ്ശിമാർ പറയാറുണ്ട്.. കേട്ടറിവ് മാത്രം ഉള്ള അത്തരം കഥകൾ സിനിമയാകുമ്പോൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇത്തിരി പാടാണ്… എന്നാൽ സന്തോഷ്‌ ശിവൻ അത് കൃത്യമായി നിർവഹിച്ചു. സുനിൽ പമേശ്വരന്റെ കഥ പോലെ തന്നെ മേക്കിങ്ങിലും അത്ര മികച്ചതായിരുന്നു..