പറയാൻ വാക്കുകൾ ഇല്ല, ഒരുപാട് സന്തോഷം, ഗോപിയുമായുള്ള വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിംഗറിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അമൃത സുരേഷ്, പിന്നാലെ നടൻ ബാലയുമായുള്ള പ്രണയവും വിവാഹവും എല്ലാം ഏറെ വാർത്തയായിരുന്നു, എന്നാൽ വിവാഹം കഴിഞ്ഞ് മകൾ ജനിച്ചതിനു പിന്നാലെ ഇരുവരും വേര്പിരിയുക ആയിരുന്നു, തങ്ങൾ വേര്പിരിയാനുള്ള കാരണം അമൃതയോ ബാലയോ ഇതുവരെ പറഞ്ഞിട്ടില്ല, ഇവരുടെ മകൾ അവന്തിക അമൃതകോപ്പമാണ് താമസിക്കുന്നത്, ബാലയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു അമൃത, ഇപ്പോൾ സംഗീതത്തിന്റെ ലോകത്താണ് താരം ജീവിക്കുന്നത്, ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.സംഗീത സംവിധായകൻ ഗോപി സുന്ദറിനെ തന്റെ ജീവിത പങ്കാളിയായി അമൃത തിരഞ്ഞെടുത്ത ശേഷം ഇരുവർക്കും നേരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്, എന്നാൽ വിമര്ശനങ്ങൾക്കൊന്നും ചെവി കൊടുക്കാതെ സന്തോഷമായി ജീവിക്കുകയാണ് ഇവരിപ്പോൾ, സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്, ഇപ്പോൾ പുതിയൊരു സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. തനിക്ക് വൺ മില്യൺ ഫോള്ളോവെർസ് ആയ സന്തോഷമാണ് അമൃത പങ്കുവെച്ചത്, ഇൻസ്റ്റാഗ്രാമിൽ ആണ് താരത്തിന് ഇത്രയും ഫോള്ളോവെർസ് കിട്ടിയത്, ഒരു വീഡിയോ പങ്കുവെച്ചാണ് അമൃത തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്, ഒപ്പം തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദിയും അമൃത അറിയിക്കുന്നുണ്ട്.

ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയതിന് ശേഷം ധാരാളം വിമര്‍ശനങ്ങളാണ് അമൃതക്ക് നേരെ ഉയരുന്നത്. ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയും വിഷയത്തിലുള്ള തങ്ങളുടെ പ്രതികരണമാണ് ഗോപിയും അമൃതയും പറയാതെ പറയുന്നത്. മറ്റുള്ളവര്‍ നമ്മളെ തെറ്റായി മനസ്സിലാക്കുമ്പോഴും തെറ്റായി വിധിയ്ക്കുമ്പോഴും മിണ്ടാതിരിയ്ക്കുന്നതാണ് നല്ലത് എന്ന് കഴിഞ്ഞ ദിവസം അമൃത ഒരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ട സ്വകാര്യ ജീവിതമാണ് ഗോപി സുന്ദറിന്റേത്. ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മുന്‍പെ തന്നെ അഭയ ഹിരണ്‍മയിയ്‌ക്കൊപ്പം ലിവിങ് റിലേഷനില്‍ ആയിരുന്നു. പത്ത് വര്‍ഷത്തിലേറെ ആ ബന്ധത്തില്‍ തുടര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ അമൃതയ്‌ക്കൊപ്പമുള്ള പുതിയ ജീവിതം ആരംഭിച്ചിരിയ്ക്കുന്നത്. അതേ പോലെ വിമര്‍ശനം നേരിട്ട സ്വകാര്യ ജീവിതമാണ് അമൃതയുടെയും.