കഴുത്തിൽ മാലയും നെറുകയിൽ സിന്ദൂരവും, ഗോപി സുന്ദറിനൊപ്പം നിറചിരിയോടെ അമൃത സുരേഷ്

മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്, കുറച്ച് ദിവസങ്ങൾക്ക് അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്ന വിവരം പുറത്ത് വിട്ടത്, പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും അമൃതയും ഗോപി സുന്ദറും പോസ്റ്റ് ചെയ്തിരുന്നു, ഇപ്പോൾ ഗോപി സുന്ദർ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്, ഇരുവരും കഴുത്തിൽ മലയണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചിട്ടുള്ളത്, അമൃതയുടെ നെറുകയിൽ സിന്ദൂരവും അണിഞ്ഞിട്ടുണ്ട്, ഗോപിക്കൊപ്പം വളരെ സന്തോഷ വതിയായിട്ടാണ് അമൃത ചിത്രത്തിൽ ഉള്ളത്, ഇരുവർക്കും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അമൃത സുരേഷ് ഗോപി സുന്ദറിനോടുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞത്. സംഗീതം നിറഞ്ഞുനില്‍ക്കുന്ന ജീവിതമാണ് ഇവരുടേത്. നാളുകള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരികെ ചെന്ന പ്രതീതിയാണ് തനിക്ക് അനുഭവപ്പെടുന്നത്. അച്ഛനോട് ചോദിച്ചിരുന്ന പോലെ പാട്ടിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാം, പാടുമ്പോള്‍ കറക്ഷന്‍സ് പറഞ്ഞുതരുന്നുണ്ട്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് ഇപ്പോഴത്തേതെന്നുമായിരുന്നു അമൃത സുരേഷ്. ഗോപി സുന്ദറിനൊപ്പമുള്ള പ്രണയത്തെക്കുറിച്ചും ഒന്നിച്ചുള്ള ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞുള്ള അമൃതയുടെ അഭിമുഖം വൈറലായിരുന്നു.

ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയതിന് ശേഷം ധാരാളം വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരെ ഉയര്‍ന്ന് വരുന്നത്. മറ്റുള്ളവര്‍ നമ്മളെ തെറ്റായി മനസ്സിലാക്കുമ്പോഴും തെറ്റായി വിധിയ്ക്കുമ്പോഴും മിണ്ടാതിരിയ്ക്കുന്നതാണ് നല്ലത് എന്ന് അമൃത വിമര്ശകരോട് പറഞ്ഞിരുന്നു, റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഗായകലോകത്ത് തിളങ്ങിയ അമൃത നടന്‍ ബാലയുമായുള്ള വിവാഹത്തിന് ശേഷം അത്ര സജീവമായിരുന്നില്ല. എന്നാല്‍ 2016ല്‍ വിവാഹമോചനം നേടിയതോടെ താരം വീണ്ടും പാട്ടിന്റെ ലോകത്ത് സജീവമായി.