പാപ്പുവിനും എന്റെ വീട്ടുകാർക്കും സത്യാവസ്ഥ എന്താണെന്ന് അറിയാം, ഇനി വേറെ ആരെയും അത് ബോധിപ്പിക്കേണ്ട കാര്യമില്ല

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. അടുത്ത കാലത്താണ് സംഗീത സംവിധായകൻ ഗോപി സുന്ദറും താനും തമ്മിൽ പ്രണയത്തിൽ ആണെന്ന കാര്യം അമൃത വെളിപ്പെടുത്തിയത്,

അതിനു പിന്നാലെ താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്, ഇപ്പോൾ അതിനെകുറിച്ച് സംസാരിക്കുകയാണ് താരം.
എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ഇതുവരെ ഒരിടത്തും പറഞ്ഞിട്ടില്ല, ഇനി പറയുവാൻ ഉദ്ദേശിക്കുന്നുമില്ല, ഞാൻ എന്തെങ്കിലും പറഞ്ഞ് മറ്റുള്ളവരെ വെറുതെ വിഷമിപ്പിക്കുന്നത് എന്തിനാണ്. ഞാൻ ഒന്നും പറയാതെ മാറി നിൽക്കുന്നതും ആ കാരണം കൊണ്ടാണ്, എന്നെകുറിച്ച് ഓരോ വ്യാജ വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്, ഞാൻ കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ് അവർ പറയുന്നത്. എന്റെ മകൾക് പാപ്പുവിനും എന്റെ വീട്ടുകാർക്കും എന്റെ കൂട്ടുകാർക്കും അറിയാം സത്യാവസ്ഥ, അല്ലാതെ ആരെയും ഒന്നും എനിക്ക് ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ല എന്നാണ് അമൃത പറയുന്നത്.

അമൃത സുരേഷ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്, സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്. ഇതിനിടയില്‍ ഫോര്‍വോര്‍ഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമായ അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.