ഞാൻ ഒരാളെ പ്രണയിച്ചാൽ എന്താണ് കുഴപ്പം, അമൃത ചോദിക്കുന്നത് ഇങ്ങനെ

സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറഞ്ഞ കുടുംബ വിളക്ക് പരമ്പരയിൽ കൂടി ജനശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്, കുടുംബ വിളക്കിലെ സുമിത്രയുടെ മകൾ ആയിട്ടാണ് അമൃത എത്തിയത്, പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും അമൃതയോട് ആരാധകർക്കുള്ള ഇഷ്ടത്തിന് ഒരു കുറവുമില്ല. കുടുംബവിളക്കിലെ കഥാപാത്രത്തിന് ജനപ്രീതിയേറി വരുമ്പോഴാണ് അമൃത പരമ്പരയിൽ നിന്ന് പിന്മാറുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് അമൃത. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് അമൃതക്ക് ഉള്ളത്, അത്കൊണ്ട് തന്നെ അമൃത പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ കുറച്ച് ദിവസങ്ങളായി താരം ഫോട്ടോഷൂട്ടിന്റെ തിരക്കുകളിൽ ആണ്, കഴിഞ്ഞ ദിവസം അമൃത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം നൽകിയ കാപ്ഷനാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്, ഒരിക്കല്‍ നിന്റെ പ്രണയം സ്വപ്നമായിരുന്നു ഇന്ന് നിന്റെ പ്രണയം എനിക്ക് സ്വന്തമായിരിക്കുന്നു പ്രാണന്‍ പോലെ പ്രിയപ്പെട്ടതാകുന്നു എന്നാണ് അമൃത ചിത്രത്തിനൊപ്പം കുറിച്ചത്, അടുത്തിടെ അമൃത പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും പ്രണയത്തെകുറിച്ചുള്ള കാപ്ഷൻ ആണ് അമൃത കൊടുക്കാറുള്ളത്. ഇപ്പോൾ അമൃത പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത് ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ എന്താ കുഴപ്പം. എന്നാല്‍ ഞാന്‍ നിന്നോട് ഒരു കാര്യം പറയാം. രഹസ്യമാ, എനിക്കൊരുാളെ ഇഷ്ടമാ, എനിക്കൊരു കാമുകനുണ്ട്, നീ ആരോടും പറയണ്ട’ എന്നാണ് വീഡിയോയിൽ പറയുന്നത്, താരത്തിന്റെ ഈ വീഡിയോ ഏറെ ശ്രദ്ധ നേടുന്നത്

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴായി ബ്രൈഡൽ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമൃത പങ്കുവയ്ക്കുന്ന റീൽസുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.