രണ്ടു പ്രണയവും തകർന്നതോടെ ആണ് ഒടുവിൽ വിവാഹം നടന്നത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അമൃത മണിവർണ്ണൻ. നിരവധി സീരിയലുകളിൽ കൂടിയും ടെലിവിഷൻ പരുപാടിയിൽ കൂടിയും അമൃത വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മുന്നിൽ എത്തുന്നുണ്ട്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസിലും അമൃത പങ്കെടുത്തിരുന്നു. ഇപ്പോൾ സീരിയലുകളും മറ്റുമായി തിരക്കിൽ ആണ് താരം. അടുത്തിടെ ആണ് താരം വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം സ്വദേശി ആയ പ്രശാന്തിനെ ആണ് താരം വിവാഹം ചെയ്തത്. അഭിനയത്തിനോട് താൽപ്പര്യം ഉണ്ടെങ്കിലും വിദേശത്തു സേഫ്റ്റി ഓഫിസർ ആയി ജോലി നോക്കുകയാണ് പ്രശാന്ത്. ഇവരുടെ വിവാഹ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു ടെലിവിഷൻ പരുപാടിയിൽ വെച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഇരുവരും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. അമൃത അന്ന് ആദ്യം പറഞ്ഞു തുടങ്ങിയത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെ, കോമഡി സ്റ്റാർസിൽ വെച്ചാണ് ഞാനും പ്രശാന്തും തമ്മിൽ ആദ്യമായി കാണുന്നത്. അവിടെ വെച്ച് പ്രശാന്ത് സൂര്യ എന്നൊരു ചേച്ചി വഴി എന്നെ ഇഷ്ട്ടം ആണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും എന്നോട് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല എന്നും അപ്പോൾ ആലോചിക്കാം എന്നും ഞാൻ മറുപടി നൽകി. പിന്നീട് വിവാഹത്തെ കുറിച്ച് ആലോചിച്ച സമയത്ത് ഞാൻ പ്രശാന്തിനോട് സംസാരിച്ചപ്പ്പോൾ തനിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നും ഞാൻ വേറെ നോക്കിക്കോളാൻ എന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്. അതോടെ ഞാൻ ആ ചിന്ത വിടുകയും ചെയ്തു. പിന്നീട് സഹോദരന്റെ ഒരു ജോലി കാര്യവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ വീണ്ടും സംസാരിക്കുന്നത്. അപ്പോഴാണ് പ്രശാന്തിന്റെ പ്രണയം തകർന്നുവെന്നും മറ്റും പറയുന്നത്. അന്ന് പ്രശാന്ത് വിദേശത്തു ആയിരുന്നു എന്നും പിന്നെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു.

നാട്ടിൽ തനിക് എട്ടു വർഷമായി ഒരു പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ അത് പരാചയപെട്ടതോടെ വിദേശത്ത് പോകുകയായിരുന്നു എന്നും അവിടെ ചെന്ന് പഠിച്ചാണ് സേഫ്റ്റി ഓഫീസർ ആയി കയറിയത് എന്നും വിദേശത്ത് വെച്ചും തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, അതും തകർന്ന സമയത്ത് ആണ് അമൃത വീണ്ടും ജീവിതത്തിലേക്ക് വരുന്നത് എന്നും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു.