ബാലയെ കല്യാണം കഴിക്കാൻ ഭാഗ്യം കിട്ടിയത് കൊണ്ടാണ് അമൃതയെ നാലാൾ അറിയപ്പെട്ടത്

നിരവധി ആരാധകർ ഉള്ള ഗായിക ആണ് അമൃത സുരേഷ്. അമൃതയും സഹോദരി അഭിരാമിയും കൂടി ചേർന്ന് നടത്തുന്ന അമൃതം ഗമായ എന്ന മ്യൂസിക് ബാൻഡിനു വലിയ സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. അടുത്ത കുറച്ച് കാലങ്ങളായി അമൃതയുടെ വ്യക്തി ജീവിതം ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ചയാക്കുന്നത്. നടൻ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം ആണ് ബാലയുടെ രണ്ടാം വിവാഹ വാർത്ത വന്നതിനു പിന്നാലെ മുതൽ ഉള്ള സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ച വിഷയം. എന്നാൽ ബാലയുടെ ബന്ധപ്പെട്ട ഒരു കാര്യത്തിലും അമൃത ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ അമൃതയുടെ പ്രതികരണം കാത്ത് ഒരുപാട് പേരാണ് പ്രതീക്ഷയോടെ ഇരുന്നത്. തന്റെ മകളെയും കരിയറിനെയും ശ്രദ്ധ നൽകി കഴിയുകയാണ് താരം ഇപ്പോൾ.

ഇപ്പോഴിതാ അമൃത പങ്കുവെച്ച തന്റെ മകൾ പാപ്പുവിന്റെ ചിത്രങ്ങളും അതിനു ലഭിക്കുന്ന ചില കമെന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബാലയുടെ വിവാഹ വാർത്ത വന്നതിനു ശേഷം അമൃത പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന കമെന്റുകളിൽ കൂടുതലും വ്യക്തിജീവിതത്തെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ ആണ്. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഒന്നും വ്യക്തമായ ഒരു ഉത്തരവും അമൃത നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം ആണ് അമൃത തന്റെ മകൾ പാപ്പുവിന്റെ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചത്. അതിൽ വന്ന ഒരു കമെന്റ് ഇപ്രകാരം ആയിരുന്നു,അമൃത ബാലയെ കല്യാണം കഴിക്കാൻ ഭാഗ്യം കിട്ടിയത് കൊണ്ടാണ് അമൃതയെ നാലാൾ അറിയപ്പെട്ടത്.. അല്ലെങ്കിൽ സ്റ്റാർ സിംഗറിലുള്ള മറ്റുള്ളവരെ പോലെ വീട്ടിൽ കുത്തിയിരുന്നേനെ..എന്ത് പ്രശ്നം ഉണ്ടെകിൽ തന്നെ മകളെ ഓർത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചിരുന്നൂടെ എന്ന്. ഒരു കുഞ്ഞു കൊച്ചിന്റെ ഫോട്ടോ ഇട്ടാലും.. അതിനെപോലും വെറുതെ വീടില്ലഅവിടെയും കുത്തി നോവിക്കാൻ വന്നോളും ഓരോ പാഴ് ജന്മങ്ങൾ, എന്തൊരു കഷ്ടം എന്നാണ് ഈ കമെന്റിനോട് മറ്റൊരാൾ പ്രതികരിച്ചത്.

കഴിഞ്ഞ ഒരു മാസം കൊണ്ട് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് അമൃത പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്നതിൽ കൂടുതൽ. എന്നാൽ അത്തരം ചോദ്യങ്ങളോട് ഒന്നും തന്നെ അമൃതയോ അമൃതയുടെ കുടുംബമോ ഇത് വരെ പ്രതികരിച്ചിട്ടില്ല. പലപ്പോഴും ബാല പങ്കുവെക്കുന്ന വീഡിയോകളിൽ അമൃതയുടെ പേര് പറയാതെ തന്നെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള ഒരു പ്രവർത്തിയും അമൃതയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.