പുതിയ സന്തോഷവുമായി അമൃത സുരേഷ്, ആശംസകൾ നേർന്ന് ആരാധകരും

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരുപാടിയിൽ കൂടിയാണ് അമൃതയെ ആളുകൾ അറിയാൻ തുടങ്ങിയത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നപ്പോഴും സിനിമ പിന്നണി ഗാന രംഗത്തേക്ക് അമൃത ചുവട് വെയ്ക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു അമൃതയുടെ വളർച്ച. സ്വന്തമായി ഒരു മ്യൂസിക് ബാൻഡും അമൃതയും അഭിരാമിയും കൂടി നടത്തുന്നുണ്ട്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇതിനോടകം തന്നെ ആളുകൾക്കിടയിൽ ചർച്ച വിഷയം ആയിട്ടുണ്ട്. സിനിമ താരം ബാലയെ ആയിരുന്നു അമൃത വിവാഹം കഴിച്ചത്. ഒരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്. എന്നാൽ അധികനാൾ ഇരുവരുടെയും ദാമ്പത്യം നീണ്ടു നിന്നില്ല എന്നതാണ് സത്യം. ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷം ആണ് താരം ആരാധകരോട് അറിയിച്ചിരിക്കുന്നത്. ഒരു പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് അമൃത ഇപ്പോൾ. ഏറെ നാൾ ആയുള്ള തന്റെ ആഗ്രഹം ആണ് ഇപ്പോൾ സഭലമായിരിക്കുന്നത് എന്നും, ഒരുപാട് വലുതല്ലെങ്കിലും തന്റെ സങ്കൽപ്പത്തിനൊത്ത ഒരു കൊച്ചുവീടാണു താൻ സ്വന്തമാക്കിയത് എന്നും ഇപ്പോൾ താമസിച്ച് കൊണ്ടിരിക്കുന്ന വീടിനോട് ഒരു വല്ലാത്ത ആത്മബന്ധം ആണ് ഉള്ളതെന്നും താരം പറഞ്ഞു. പുതിയ വീട്ടിലേക്കുള്ള ഷിഫ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എല്ലാം ഇപ്പോഴും തങ്ങൾക്ക് വേണമെന്നുമാണ് അമൃത സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് ആണ് ബാല വീണ്ടും വിവാഹം കഴിച്ചത്. ഈ അവസരത്തിൽ അമൃതയുടെ പ്രതികരണം അറിയാൻ ആരാധകർ താല്പര്യപെട്ടു എങ്കിലും യാതൊരു വിധ പ്രതികരണവും അമൃതയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഈ വിഷയത്തിൽ അമൃതയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും നിരവധി പേര് എത്തിയിരുന്നു. എന്നാൽ അവരോടും അമൃത പ്രതികരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ താരത്തെ വിമർശിച്ച് കൊണ്ടും ഒരുപാട് പേരാണ് രംഗത്ത് വന്നത്. എന്നാൽ അതിനും പ്രതികരിക്കാൻ താരം തയാറായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ അമൃത പങ്കുവെച്ച സന്തോഷം ആണ് ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.