പ്രേഷകരുടെ പ്രിയ താരം അമൃതയുടെ വിവാഹം കഴിഞ്ഞോ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയാണ് കുടുംബവിളക്ക്. നിരവധി ആരാധകർ ആണ് പരമ്ബരയ്ക്ക് ഉള്ളത്. ഹിറ്റ് പരമ്പര ആയത് കൊണ്ട് തന്നെ അതിലെ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് അഭിനയിക്കുന്നത്. മീരയുടെ കഥാപാത്രം ആയ സുമിത്രയുടെ മകളായി പരമ്പരയിൽ എത്തിക്കൊണ്ടിരിക്കുന്നത് അമൃത നായർ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പരമ്പരയുടെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ അമൃത പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. താരത്തിന്റെ അപ്രതീക്ഷിതമായ പിന്മാറ്റം ആരാധകരെയും അസ്വസ്ഥർ ആക്കിയിരുന്നു. അമൃതയ്ക്ക് പകരം പുതിയ താരം പരമ്പരയിൽ എത്തിയെങ്കിലും അമൃതയെ പോലെ ഇപ്പോഴും ആരാധകർക്ക് ആ താരത്തെ ഉൾക്കൊള്ളാൻ  കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ.

അമൃത പിന്മാറിയത്തിൽ അസ്വസ്തത പ്രകടിപ്പിച്ച് കൊണ്ട് നിരവധി പേര് എത്തിയിരുന്നു. കുടുംബവിളക്കിൽ ഇല്ലെങ്കിലും ഉടൻ തന്നെ ഞാൻ നിങ്ങളുടെ മുന്നിൽ യെത്തുമെന്നായിരുന്നു അമൃത ആരാധകരോട് പറഞ്ഞത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമൃത പങ്കുവെച്ച ഒരു ചിത്രം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിമ്പിൾ ലുക്കിൽ താലി അണിഞ്ഞുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇതോടെ അമൃത രഹസ്യമായി വിവാഹിതയായോ എന്ന സംശയം ആണ് ആരാധകർക്ക്. കുടുംബവിളക്കിൽ നിന്ന് പിന്മാറിയത് വിവാഹം കഴിക്കാൻ ആയിരുന്നോ എന്നാണ് അമൃതയുടെ ചിത്രം കണ്ടു ആരാധകർ ചോദിക്കുന്നത്.

ചേച്ചിയുടെ മാരിയേജ് കഴിഞ്ഞോ, കഴുത്തിൽ താലി, ഒരു കാര്യം പറയാലോ കുടുംബ വിളക്ക് നിങ്ങൾ തന്നെ ആയിരുന്നു നല്ലത്, ചേച്ചി കല്യാണം കഴിഞ്ഞോ കഴുത്തിൽ താലി, കല്യാണം കഴിഞ്ഞോ അമൃത, തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് അമൃതയുടെ ചിത്രം കണ്ടതിനു ശേഷം ആരാധകർ ചോദിക്കുന്നത്. എന്നാൽ കൃത്യമായ മറുപടി അമൃത ഇത് വരെ നൽകിയിട്ടില്ല. അമൃത ഭാഗമാകുന്ന പുതിയ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ മേക്കോവർ എന്നാണ് ചിലർപറയുന്നത് . എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ ഉടൻ തന്നെ താരം വെളിപ്പെടുത്തുന്നതായിരിക്കും.

Leave a Comment