ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആമേൻ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, കലാഭവൻ മാണി, സ്വാതി റെഡ്‌ഡി, രചന നാരായണൻ കുട്ടി, നടാഷ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീ ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുധീഷ് കെ സുന്ദർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആമേൻ മൂവിയിൽ ക്യാമറ മൂവ് ചെയ്യുന്ന ഒരു സീൻ.
ഷൂട്ടിംഗ് ലൈറ്റ്സ് വ്യക്തമായി മാർക്ക് ചെയ്ത ഭാഗത്തു കാണുന്നുണ്ട്. ലിജോ ബ്രോ പിന്നീട് അത് കണ്ടുവോ ആവോ. ഏതായാലും ഞൻ കണ്ടു എന്നുമാണ് പോസ്റ്റ്. അത് കണ്ടുപിടിക്കാൻ ചേട്ടൻ 10 വർഷം കുത്തിയിരുന്ന് നോക്കേണ്ടി വന്നു എന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരി ബ്രില്യൻസ്, ആ വാതിൽ അടച്ചിട്ടു, വ്യൂ ചാച്ചപ്പന് ക്ളോസ് ആയി വരുമ്പോ ഒര് ക്യൂവിനു വാതിൽ തുറന്നു അമ്മച്ചിക്ക് കേറിക്കൂടെനോ. ഫ്രെമിൽ എന്ത് കാണണം, എവിടെ നോക്കണം എന്ന് തീരുമാനിക്കുന്നത് ഡയരക്ടർ ആണ്.
ചിലര് എന്ത് തീരുമാനിച്ചാലും നാട്ടാര് അത് കാണണം എന്നില്ല. ഈ പത്താം കൊല്ലം ആണ് ഞാനിത് കണ്ടത്, ലിജോ യ്ക്ക് ഇങ്ങനെ പലതും പറ്റാറുണ്ട്. ആമേനിൽ മണിചേട്ടന്റെ വിഗ് വരെ കാണുന്നുണ്ട്, കൃത്യമായി പറഞ്ഞാൽ.. ഇമ്മടെ ഷിറ്റ് പൊതി ആ വീട്ടിലെ വയസായ സ്ത്രീ ശശി കലിംഗ ചേട്ടൻ അവതരിപ്പിച്ച കൊണോപ്പ്ളി ചാച്ചപ്പൻ എന്ന കഥാപാത്രത്തെ കാണിക്കാൻ കൊണ്ടുപോകുന്ന സീൻ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.