വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അമ്പിളി ദേവി. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തപ്പെട്ട താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. അഭിനേത്രിക്ക് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് അമ്പിളി ദേവി. പലപ്പോഴും താരത്തിന്റെ നൃത്തം പ്രേക്ഷക ശ്രദ്ധ നേടിയിട്ടും ഉണ്ട്. ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്ത താരം പതുക്കെ മിനിസ്ക്രീനിലേക്ക് യെത്തുകയായിരുന്നു. അടുത്തിടെ പല വിവാദങ്ങളിലും അമ്പിളി ദേവിയുടെ പേര് ഉൾപ്പെട്ടിരുന്നു. ആദിത്യൻ ജയനുമായുള്ള വിവാഹമോചനത്തിന് കുറിച്ചുള്ള വാർത്തകൾ ആയിരുന്നു താരത്തിന്റെ പേരിൽ വന്നുകൊണ്ടിരുന്നത്. ആദ്യ വിവാഹം പരാചയമായതിനാൽ വർഷണങ്ങൾക്ക് ശേഷമാണ് അമ്പിളി ആദിത്യനെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിൽ താരത്തിന് ഒരു മകൻ ഉണ്ട്.

ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ജീവിക്കുകയായിരുന്നു താരം എങ്കിലും ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല, അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു. അമ്പിളി ആയിരുന്നു ആദിത്യന് എതിരെ ആദ്യം രംഗത്ത് വന്നത്. പിന്നാലെ ആദിത്യനും രംഗത്ത് വരുകയും ഇരുവരും തമ്മിലുള്ള വിഷയങ്ങൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ശേഷം വീണ്ടും സമാധാന പരമായ ജീവിതത്തിലേക്ക് തിരികെ വന്ന അമ്പിളി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ പുതിയ സന്തോഷം ആണ് അമ്പിളിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ മൂത്തമകൻ അമർനാഥിനെ കുറിച്ചുള്ള ഒരു പോസ്റ്റുമായി ആണ് അമ്പിളി ഇപ്പോൾ എത്തിയിരിക്കുന്നത്. ഫസ്റ്റ് മിഡ് എക്സാമില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അപ്പൂട്ടന് ക്ലാസ് ടീച്ചറും അക്കാദമിക് കോഡിനേറ്ററും സമ്മാനം നല്‍കുന്നതിന്റെ ഫോട്ടോ ആണ് അമ്പിളി തന്റെ ഫേസ്ബുക് പേജിൽ കൂടി പങ്കുവെച്ചത്. അമര്‍നാഥ് എന്നാണ് പേരെങ്കിലും അപ്പുവെന്നാണ് അമ്പിളിയും കുടുംബവും മകനെ വിളിക്കുന്നത്. ഇതിന്റെ സന്തോഷത്തിൽ അമ്പിളി പങ്കുവെച്ച പോസ്റ്റിനു നിരവധി പേരാണ് തങ്ങളുടെ പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയത്. രണ്ടു ആൺമക്കൾ ആണ് അമ്പിളി ദേവിക്ക് ഉള്ളത്. മക്കളുടെ വിശേഷങ്ങൾ എല്ലാം അമ്പിളി സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇളയ മകൻ കഴിഞ്ഞ നവംബറിൽ ആണ് ജനിച്ചത്. മകനെയും കൊണ്ട് ഈ സാഹചര്യത്തിൽ ഷൂട്ടിങ്ങിന് പോകാൻ കഴിയാത്തത് കൊണ്ട് തല്ക്കാലം അഭിനയിക്കേണ്ട എന്ന് വെച്ചിരിക്കുകയാണ് താനെന്ന് അമ്പിളി പറഞ്ഞിരുന്നു.