പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകരും

അമ്പിളി ദേവിയെ പരിചയമില്ലാത്ത മലയാളം ബിഗ് സ്ക്രീൻ-മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തപ്പെട്ട താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. അഭിനേത്രിക്ക് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് അമ്പിളി ദേവി. പലപ്പോഴും താരത്തിന്റെ നൃത്തം പ്രേക്ഷക ശ്രദ്ധ നേടിയിട്ടും ഉണ്ട്. ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്ത താരം പതുക്കെ മിനിസ്ക്രീനിലേക്ക് യെത്തുകയായിരുന്നു. അടുത്തിടെ പല വിവാദങ്ങളിലും അമ്പിളി ദേവിയുടെ പേര് ഉൾപ്പെട്ടിരുന്നു. ആദിത്യൻ ജയനുമായുള്ള വിവാഹമോചനത്തിന് കുറിച്ചുള്ള വാർത്തകൾ ആയിരുന്നു താരത്തിന്റെ പേരിൽ വന്നുകൊണ്ടിരുന്നത്. ആദ്യ വിവാഹം പരാചയമായതിനാൽ വർഷണങ്ങൾക്ക് ശേഷമാണ് അമ്പിളി ആദിത്യനെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിൽ താരത്തിന് ഒരു മകൻ ഉണ്ട്.

ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ജീവിക്കുകയായിരുന്നു താരം എങ്കിലും ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല, അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു. അമ്പിളി ആയിരുന്നു ആദിത്യന് എതിരെ ആദ്യം രംഗത്ത് വന്നത്. പിന്നാലെ ആദിത്യനും രംഗത്ത് വരുകയും ഇരുവരും തമ്മിലുള്ള വിഷയങ്ങൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ശേഷം വീണ്ടും സമാധാന പരമായ ജീവിതത്തിലേക്ക് തിരികെ വന്ന അമ്പിളി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ പുതിയ സന്തോഷം ആണ് അമ്പിളിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയിരുന്നു അമ്പിളിയുടെ രണ്ടാമത്തെ മകന്റെ പിറന്നാൾ താരവും കുടുംബാംഗങ്ങളും ചേർന്ന് ആഘോഷിച്ചത്. കുറച്ച് നാളുകൾക്ക് ശേഷം വീട്ടിൽ നടന്ന ഒരു ആഘോഷം ആണെന്ന് പറഞ്ഞാണ് അമ്പിളി മകന്റെ പിറന്നാൾ വീഡിയോ പങ്കുവെച്ചത്. കൂടാതെ മറ്റൊരു സന്തോഷ വാർത്ത കൂടി താരം പങ്കുവെച്ചിരുന്നു. താൻ പുതിയതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതിന്റെ സന്തോഷം ആണ് അമ്പിളി ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാളുകൾ കൊണ്ട്  പലരും തന്നോട് യൂട്യൂബ് ചാനൽ ആരംഭിക്കാൻ പറഞ്ഞിരുന്നു എന്നും എന്നാൽ അന്നൊന്നും തനിക്ക് അതിനോട് താൽപ്പര്യം തോന്നിയിരുന്നില്ല എന്നും ഇപ്പോൾ ആണ് അതിന്റെ സമയം ആയതെന്നും ആണ് താരം ആരാധകരോട് പറഞ്ഞത്.