പുതിയ സന്തോഷവുമായി അമ്പിളി ദേവി, ആശംസകളുമായി ആരാധകരും

അമ്പിളി ദേവിയെ പരിചയമില്ലാത്ത മലയാളം ബിഗ് സ്ക്രീൻ-മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തപ്പെട്ട താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ്. അഭിനേത്രിക്ക് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് അമ്പിളി ദേവി. പലപ്പോഴും താരത്തിന്റെ നൃത്തം പ്രേക്ഷക ശ്രദ്ധ നേടിയിട്ടും ഉണ്ട്. ബിഗ് സ്‌ക്രീനിൽ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്ത താരം പതുക്കെ മിനിസ്ക്രീനിലേക്ക് യെത്തുകയായിരുന്നു. അടുത്തിടെ പല വിവാദങ്ങളിലും അമ്പിളി ദേവിയുടെ പേര് ഉൾപ്പെട്ടിരുന്നു. ആദിത്യൻ ജയനുമായുള്ള വിവാഹമോചനത്തിന് കുറിച്ചുള്ള വാർത്തകൾ ആയിരുന്നു താരത്തിന്റെ പേരിൽ വന്നുകൊണ്ടിരുന്നത്. ആദ്യ വിവാഹം പരാചയമായതിനാൽ വർഷണങ്ങൾക്ക് ശേഷമാണ് അമ്പിളി ആദിത്യനെ വിവാഹം കഴിക്കുന്നത്. എന്നാൽ അതും പരാചയമാകുകയായിരുന്നു. ഇന്ന് തന്റെ രണ്ടു മക്കൾക്കും വേണ്ടി ജീവിക്കുകയാണ് അമ്പിളി ദേവി.

ആദിത്യനുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു അമ്പിളി ദേവി. ഗർഭിണി ആയതും മറ്റുമായിരുന്നു അമ്പിളി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണം. കുഞ്ഞു ജനിച്ചതോടെ ലോക്ക്ഡൗണും കൊറോണയും ഒക്കെ ആയതിനാൽ കുഞ്ഞുമായി ലൊക്കേഷനിൽ പോകാനുള്ള ബുദ്ധിമുട്ട് വീണ്ടും അമ്പിളിയെ അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കാൻ കാരണമാക്കി. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് അമ്പിളി ദേവി. തുമ്പപ്പൂവ് എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് അമ്പിളിക്ക് ഇപ്പോൾ ലഭിക്കുന്നത്. അടുത്തിടെ ആണ് അമ്പിളി ദേവി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാൻ അമ്പിളി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷം ആണ് അമ്പിളി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ മകന് പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചതിന്റെ സന്തോഷം ആണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്. ഫസ്റ്റ് ടെം പരീക്ഷയ്ക്ക് ആണ് മകന് മുഴുവൻ മാർക്കും ലഭിച്ചത് എന്നും തങ്ങൾ ഇപ്പോൾ സ്കൂളിലേക്ക് പോകുകയാണ് എന്നുമാണ് അമ്പിളി വിഡിയോയിൽ പറയുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. മിടുക്കൻ മോൻ, ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സരവേശ്വരൻ അനുഗ്രഹിക്കട്ടെ, മോന് ‘അഭിനന്ദനങ്ങൾ’….ദേവിയുടെ നിഷ്കളങ്കമായ മുഖവും,സംസാരവും… അത് തന്നെയാണ് ദേവി എന്ന കലാകാ രിയോടുള്ള സ്നേഹവും..എന്നും സർവ്വ ശക്തനായ ദൈവം കൂട്ടിനുണ്ടാവും, മക്കളിലൂടെ ഒരുപാട് സന്തോഷം കിട്ടട്ടെ, ഇനിയും ഇതുപോലെ എല്ലാ പരീക്ഷയിലും full mark വാങ്ങാൻ അപ്പുസ്‌സിന് കഴിയട്ടെ ചേച്ചിയുടെ കുടുബത്തിന്റെയും പ്രാർത്ഥന എപ്പോഴും എന്നും അമ്പിളിക്കും കുടുംബത്തിനും ഉണ്ടാകും തുടങ്ങി നിരവധി കമെന്റുകൾ ആണ് വിഡിയോയ്ക് ലഭിക്കുന്നത്.

Leave a Comment