സിനിമയിലെ ആ രീതിക്ക് വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഒരു മാറ്റവും ഇല്ല

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് അംബിക, മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധേയമായ വേഷങ്ങളിൽ ഏതാണ് താരത്തിന് കഴിഞ്ഞു. ആ കാലത്തെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം ശ്രദ്ധേയമായ വേഷത്തിൽ എത്താൻ താരത്തിന് അവസരം ലഭിച്ചു. തൊണ്ണൂറുകളിലെ സിനിമകളിൽ സജീവമായിരുന്ന താരം എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അകന്നു കഴിയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം താരം തന്റെ തിരിച്ച് വരവ് സിനിമയിൽ നടത്തി എങ്കിലും താരത്തെ കാത്തിരുന്നത് കൂടുതലും ‘അമ്മ വേഷങ്ങൾ ആയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഉള്ള തിരിച്ച് വരവിൽ യുവ നായകന്മാരുടെ ‘അമ്മ വേഷം ചെയ്തുകൊണ്ടാണ് അംബിക തിരിച്ച് വന്നത്. എങ്കിൽ പോലും ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖത്തിൽ സിനിമയിൽ അന്നും ഇന്നും മാറ്റം ഇല്ലാത്ത ഒരു രീതിയെ കുറിച്ചാണ് മനസ്സ് തുറക്കുന്നത്.

അംബികയുടെ വാക്കുകൾ ഇങ്ങനെ, കാലം എത്ര മാറിയെന്നു പറഞ്ഞാലും സിനിമയിൽ സ്ത്രീകൾക്ക് എത്ര പ്രാധാന്യം നൽകിയാലും അന്നും ഇന്നും സിനിമ ഭരിക്കുന്നത് നായകന്മാർ തന്നെയാണ്. നായകന്മാരുടെ പേര് വെച്ചിട്ടാണ് സിനിമയുടെ വിൽപ്പന പോലും നടക്കുന്നത്. എത്ര ലേഡി സൂപ്പർസ്റ്റാറുകൾ ഉണ്ടെന്നു പറഞ്ഞാലും പ്രാധാന്യം ഇപ്പോഴും നായക നടന്മാർക്ക് തന്നെയാണ്. പണ്ടൊക്കെ നൂറിൽ ഒരു നാൽപ്പത്തി അഞ്ച് ചിത്രങ്ങളിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന വേഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന്റെ പകുതി ആയി ആ കണക്ക് കുറഞ്ഞു. എന്നാൽ ഇന്ന് സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഒരുപാട് ഉണ്ട്. ഇല്ല എന്ന് ഞാൻ പറയുന്നില്ല. എന്നാൽ അന്നും ഇന്നും സിനിമയെ അടക്കി ഭരിക്കുന്നത് നായകന്മാർ അല്ലെങ്കിൽ പുരുഷന്മാർ തന്നെയാണ്. സ്ത്രീകൾക്ക് അത്ര വലിയ പ്രാധാന്യം സിനിമ മേഖലയിൽ ഇല്ല എന്നതാണ് സത്യം.

പണ്ടൊക്കെ ഞങ്ങൾ ഒരുപാട് സ്ട്രഗ്ഗിൽ ചെയ്താണ് സിനിമ ഫീൽഡിൽ നിന്നിരുന്നത്. സിനിമയിലേക്ക് എത്തിയതും കുറച്ചധികം കഷ്ട്ടപെട്ടിട്ടാണ്. എന്നാൽ ഇന്നത്തെ ന്യൂ ജനറേഷനിൽ പകുതി പേരും പാരമ്പര്യം വെച്ച് സിനിമയിൽ എത്തിയവർ ആണ്. അവർക്ക് സിനിമയിലേക്ക് എത്താൻ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. അച്ഛന്റെയോ അമ്മയുടേയോ പാത പിന്തുടർന്ന് എത്തിയവർ ആണ് ഇന്ന് ഉള്ളവരിൽ പകുതി പേരും എന്നും അംബിക പറഞ്ഞു.