പലപ്പോഴും സിനിമയിൽ ബാലതാരങ്ങളായി എത്തിയ പലരും പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയാണ് പതിവ്. ബാലതാരമായി പ്രേഷകരുടെ ശ്രദ്ധയും സ്നേഹവും നേടിയെടുത്ത പലരും എന്നാൽ ഇന്ന് സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ല എന്നതാണ് സത്യം. ഇത്തരത്തിൽ പ്രേക്ഷകർ പല താരങ്ങളെയും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും പിന്നീട് മറക്കുകയാണ് പതിവ്. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ ഇത്തരത്തിൽ കുറച്ച് സെക്കൻഡുകൾ മാത്രം സ്‌ക്രീനിൽ വന്നു പോയ താരങ്ങളെ പോലും കണ്ടുപിടിച്ചിട്ടുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം ആണ് സ്പടികം സിനിമയിലെ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി ആരാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വന്നത്. ഈ ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ ആണ് ചോദ്യം വന്നതും. എന്നാൽ ഈ ചോദ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഇരുപത്തിനാല് മണിക്കൂർ തികയും മുൻപ് അതിന്റെ ഉത്തരവും കിട്ടിയിരുന്നു.
ഇപ്പോഴിതാ ഇത്തരത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന മറ്റൊരു ചോദ്യം ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ പ്രശാന്ത് ചെന്മല എന്ന ആരാധകന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്ഫടികത്തിലെ കുഞ്ഞാവയെ കണ്ടെത്തിയ സ്ഥിതിയ്ക്ക് അടുത്ത കുഞ്ഞാവയെ കൂടി കണ്ടുപിടിയ്ക്കാൻ സഹായിയ്ക്കൂ അമരം സിനിമയിലെ.
പുലരേ പൂങ്കോടിയിൽ എന്ന പാട്ടിൽ മാതുവിന്റെ ചെറുപ്പം അവതരിപ്പിച്ച ഈ കുഞ്ഞാവ ആരാണ്? ഇപ്പൊ എവിടെയാണ്? എന്ത് ചെയ്യുന്നു? എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. നീതു റീറ്റ ജോസ് എന്നാണ് പേര്, ഡോക്ടർ ആയി, പണ്ട് ഏഷ്യനെറ്റ് കണ്ടുപിടിച്ച് കൊടുത്തിരുന്നല്ലോ, മുത്തിന് പറ്റിയില്ലെങ്കിലും ഈ കുഞ്ഞാവ ശെരിക്കും ഡോക്ടർ ആയി മമ്മൂക്കയെ കാണാൻ വന്നിരുന്നു, ഞമ്മടെ കോതമംഗലം താലൂക്ക് ഹോസ്പിറ്റലിൽ ഡോക്ടർ ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.