സൗത്ത് ഇന്ത്യയിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനെന്ന ട്രോൾ പൃഥ്വിക്ക് എതിരെ വന്നിരുന്നു


സിനി ഫൈൽ ഗ്രൂപ്പിൽ സുദേവ് കെ വി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസിറ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത് ഷാജി പാപ്പൻ എന്ന പേജിൽ കണ്ട അമല പോളിന്റെ ഇന്റർവ്യൂവിൽ അവതാരകൻ ഇങ്ങനെ പറയുന്നു. സൗത്തിന്ത്യയിൽ ഏറ്റവും ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ എന്ന് പറഞ്ഞ് പൃഥ്‌വിരാജിന് കുറെ ട്രോളുകൾ വന്നത്.

അതെ സമയത്ത് തന്നെ സൗത്തിന്ത്യയിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന നായികയായി അമലയെ വെച്ചും കുറേ ട്രോളുകൾ ഞാൻ കണ്ടിട്ടുണ്ടെന്ന്.. ഇത് കേട്ട് വണ്ടറടിച്ച അമല അതിശത്തോടെ മറുപടി പറഞ്ഞു. “പൃഥ്വിയെ വെച്ചുള്ള ട്രോളുകൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ എന്നെ വെച്ച് അങ്ങനെയൊക്കെയുള്ള ട്രോൾ ഞാൻ കണ്ടിട്ടില്ലല്ലോ” എന്ന്. എന്റെ സംശയം ഇതാണ്.

അമല പോളിനെ പറ്റി അവതാരകൻ പറഞ്ഞത് പോലുള്ള ട്രോളുകൾ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നുമാണ് പോസ്റ്റ്. ട്രോൾ കണ്ടിട്ടുണ്ട്. പക്ഷേ അത് മമ്ത മോഹൻദാസ് ആയിരുന്നു, അമലയല്ല, മമ്ത മോഹൻദാസായിരുന്നു ആ ട്രാളുകളിൽ ഉണ്ടായിരുന്നത്, ട്രോൾ കണ്ടിട്ടില്ല. പക്ഷെ അമല ചന്ദ്രിക ഇട്ടാണ് കുളിക്കുന്നത്, കൊഞ്ചലും ഓവർ ക്യൂട്ട്നസ്സും ആണ് ഇവന്റെ മെയിൻ, കാവ്യ മാധവനാണ് നന്നായി ഇംഗ്ലീഷ് പറയുന്ന നടി, ശെരിയാ. പണ്ട് ദുഫായിൽ പോയപ്പോ പേപ്പറിൽ നോക്കി ഇംഗ്ലീഷ് വായിച്ചത് ഓർക്കുന്നു.

എന്റമ്മോ ഇവന്റെ ഇന്റർവ്യൂ. പാർവതിയും ഇവനും ഒരേ പോലെയാ. ഓവർ ക്യൂട്ട്നെസ് അങ്ങ് വാരി വിതറി കൊഞ്ചി അങ്ങ് അറുബോറാക്കും, കാണാൻ ലുക്ക് ആയോണ്ട് ഇയാളുടെ ഇന്റർവ്യൂ ഇരുന്നു കാണും, ഇവൻ ഇതൊക്കെ ചോദിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളൂ, ഞാൻ കണ്ടിട്ടില്ല. പക്ഷെ അമല നന്നായി ഇംഗ്ലീഷ് പറയും. ഇത്പോലെ വേറെ ഒരു ആങ്കർ സാനിയ ആയിട്ട് ഒരു ഇന്റർവ്യൂ ഇൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.