അമ്പല കുളത്തിൽ നീന്തി കുളിച്ച് അമല പോൾ, ചിത്രങ്ങൾ വൈറൽ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അമല പോൾ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടകം സൗത്ത് ഇന്ത്യൻ സിനിമകളിൽ തന്റേതായ ഒരു സ്ഥാനം നേടി എടുത്ത് കഴിഞ്ഞു. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം അവസരം ലഭിച്ചു. തുടക്ക കാലത്ത് വലിയ രീതിയിൽ താരം ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് സത്യം. എന്നാൽ കാലം കഴിയും തോറും അമല പ്രേഷകരുടെ ഇടയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

അമല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിരവധി സിനിമകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു എന്നതാണ് സത്യം. ഇതിനുള്ളിൽ തന്നെ പല വിവാദങ്ങളിലും അമലയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതാണ് സത്യം. എന്നാൽ അവയെ എല്ലാം തന്നെ താരം ശക്തമായി തന്നെ നേരിട്ടു.

സോഷ്യൽ മീഡിയയിൽ സജീവമായ അമല തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ അമല പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും ലഭിക്കാറുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കാറില്ല എന്ന് താരം തന്റെ പ്രവർത്തികളിൽ കൂടി പറയാതെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ബാലിയിലെ ഗുനുങ് കാവി സെബതു ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് അമല ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇവിടുത്തെ വിശുദ്ധ ജലത്തിൽ ഇറങ്ങി നിന്നുകൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമെന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് വരുന്നത്.

അമ്പലകുളത്തിൽ ആണോ ഫോട്ടോഷൂട്ട്‌? കൊള്ളാം. നല്ല നാട്ടുകാരും അമ്പലം ഭാരവാഹികളും, ഇങ്ങനെ കുളി സീൻ കാണിക്കുമെന്നു കരുതിയാണ് കേരളത്തിലെ അമ്പലത്തിൽ കയറ്റാതിരുന്നത് എന്ന് തോന്നുന്നു എങ്കിലും ബാലിയിൽ പോയി അവിടുത്തെ അമ്പലകുളത്തിൽ പോയി പകരം വീട്ടി, ഇവർക്ക് എന്തണ് ദ്രാന്താണോ കഷ്ടം നമ്മൾ പുരുഷൻമാർ വരെ കുളിക്കുന്നത് ഫൂൾ നഗ്നനദയിൽ അല്ല എങ്കിലുപരസ്യമായി കുളിക്കാറില്ല അതിന് ഒരു മറയുണ്ടാകും ഉറപ്പ് പക്ഷേ ഈയറ്റകൾക്ക് നാൽകാലികളെ പോലെ കയല്ലേ ദൈവമേ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.