മലയാള സിനിമയിലെ മുൻ നിരനായികമാരിൽ ഒരാൾ ആണ് ഇന്ന് ഈ താരം


ഒരു കാലത്ത് ടെലിവിഷനിൽ അഭിനയിച്ച പല താരങ്ങളും പിന്നീട് സിനിമയിലേക്ക് എത്തിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുകയും തങ്ങളുടെ കഴിവ് കൊണ്ട് സിനിമയിൽ സ്വന്തമായി ഒരിടം നേടുകയും ചെയ്ത നിരവധി താരങ്ങൾ ആണ് ഉള്ളത്. അനൂപ് മേനോൻ, നമിത പ്രമോദ് തുടങ്ങിയവർ എല്ലാം ഇത്തരത്തിൽ ആദ്യം ടെലിവിഷൻ രംഗത്ത് തുടക്കം കുറിച്ചവർ ആണ്.

ഇപ്പോഴിതാ അത്തരത്തിൽ ടെലിവിഷനിൽ കൂടി അഭിനയത്തിന് തുടക്കം കുറിക്കുകയൂം പിന്നീട് മലയാള സിനിമയിലെ തന്നെ മുൻ നിര നായികമാരിൽ ഒരാൾ കൂടി ആയി മാറുകയും ചെയ്ത ഒരു താരത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ആണ് ഇത്തരത്തിൽ പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുന്നത്.

ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശാലോം ടിവിയിലൂടെ വിശുദ്ധ അൽഫോൻസാമ്മ എന്ന സീരിയലിൽ അൽഫോൻസാമ്മ ആയിട്ട് അഭിനയിച്ച ഈ നടിയെ മനസ്സിലായവരുണ്ടോ? ഇപ്പോൾ മലയാള സിനിമയിലെ പ്രധാന നായികമാരിൽ ഒരാളാണ്. ഇന്നവരുടെ പിറന്നാൾ കൂടിയാണ് ഇന്ന് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. താരത്തിന്റെ പഴയകാല ചിത്രങ്ങളും ഈ പോസ്റ്റിന് ഒപ്പം ആരാധകൻ പങ്കുവെച്ചിട്ടുണ്ട്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്. നടി നിഖില വിമലിന്റെ ചിത്രങ്ങൾ ആണ് പോസ്റ്റിൽ ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ നിഖിലയുടെ ലുക്കിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കാണ് താരത്തിന്റെ പഴയ കാല ചിത്രങ്ങളിൽ. അത് കൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ നിഖില തന്നെ ആണോ ഇത് എന്ന് ആരാധകർക്കും സംശയം ഉണ്ടാകും എന്നതാണ് സത്യം. എന്തായാലും ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.