എലോൺ കാണാൻ താൽപ്പര്യമുള്ളവർ രാത്രിയിൽ കാണുന്നതായിരിക്കും നല്ലത്


മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് എലോൺ. അത് പോലെ തന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം എന്നത്. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെയും കുറിച്ച് ആരാധകരുടെ ഇടയിൽ ഒരു പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്. സിനി ഫയൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ഈ രണ്ടു ചിത്രങ്ങളെയും കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എലോൺ കണ്ടു. ഇഷ്ടായില്ല. കാണാൻ താല്പര്യം ഉള്ളവർ രാത്രി കാണാൻ ശ്രമിക്കുന്നത് നല്ലത് ആയിരിക്കും. രാവിലെ നൻ പകൽ നേരത്തും രാത്രി എലോണും കണ്ടാൽ അതിൽ പരം ഒരു ആനന്ദം വേറെ കിട്ടാനില്ല എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. എലോൺപോലൊരു തൊട്ടി പടത്തെ നൻപകൽ ആയി കമ്പയർ ചെയ്യാൻ കാണിച്ച മനസ്സ് അപാരം തന്നെ എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്.

എലോൺ കണ്ടു. ഏജന്റ് എക്സ് ആയി ലാലേട്ടൻ ആറാടി. (എന്നാ ഒരു ദുരന്തം) മയക്കം വേൾഡ് വൈഡ് 10 കോടി കിട്ടി എന്നത് വലിയ കാര്യം ആണ്. പഴയ കാലത്ത് ആണേൽ അതും കിട്ടില്ല. നല്ല സിനിമ അതേ പോലെ എലോൺ 85 ലക്ഷം കിട്ടിയത് ടിക്കറ്റ് ക്യാൻസൽ ഓപ്‌ഷൻ ഇല്ല എന്നത് കൊണ്ട് ആയിരിക്കണം, എന്നിട്ടും നൻപകൽ 8 കോടിയോളം ഗ്രോസ് നേടി. എലോൺ 1 കോടി പോലും നേടിയില്ല. മമ്മൂട്ടി സ്റ്റാർഡം വേറെ ലെവൽ ആണ് , ഏട്ടൻറെ സ്റ്റാർഡം ഇടിയുന്നു.

അയ്യോ പാവം , ഞാൻ ലാലേട്ടൻ പടങ്ങളെയും വിമർശിച്ചിട്ടുണ്ട് എന്ന് പ്രൂവ് ചെയ്യാനുള്ള സൈക്കിലോടിക്കൽ. വിരലുകൾ പോലും അഭിനയിയുക്കുന്ന ഒരേ ഒരു രാജാവിന്റെ ഈ സിനിമയിലെ പ്രകടനത്തെ സാർ എങ്ങിനെ വിലയിരുത്തുന്നു. എല്ലാം സംവിധാനം ചെയ്ത ഷാജി കൈലാസ്ന്റെ ലീലാ വിലാസങ്ങൾ അല്ലെ, നൻപകൽ നേരത്ത് മയക്കം ഒക്കെ അസ്വദിക്കണമെങ്കിൽ പൈങ്കിളി മനസ്സും കുശുമ്പും മാറി പക്വത കുറച്ചു കൂടി ആർജ്ജിക്കണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.