ബാബു ആന്റണിക്കൊപ്പം നിൽക്കുന്ന ഈ കുട്ടി ആരാണെന്ന് അറിയാമോ

അടുത്തിടെ നടൻ ബാബു ആന്റണി തന്റെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു, ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയിൽ എടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചത്. ചിത്രത്തിൽ ബാബു ആന്റണിയെ മേക്കപ്പ് മാൻ മേക്കപ്പ് ചെയ്യുന്നതും കാണാം. താരം പങ്കുവെച്ച ചിത്രം വളരെ പെട്ടെന്നാണ് ഏറെ ശ്രദ്ധ നേടിയത്, അതിനു മറ്റൊരു കാരണം കൂടിയുണ്ട്, ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഒരു കുട്ടി നിൽക്കുന്നുണ്ട്, ആ കുട്ടിയിൽ ആണ് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത്, അത് മറ്റാരും അല്ല തെന്നിന്ത്യൻ മുഴുവൻ ആരാധിക്കുന്ന നടൻ അല്ലു അർജുൻ ആണ് ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഉള്ളത്. അന്ന് തന്റെയൊപ്പം ഗോവയിലെ ബീച്ചിലും മറ്റും ഓടി നടന്നത് എന്നാണ് ബാബു ആന്റണി ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആണ് അല്ലു അർജുൻ. അന്നത്തെ സൂപ്പർ താരത്തിനൊപ്പമുള്ള ഇന്നത്തെ സൂപ്പർ താരത്തിന്റെ ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.

ബാല താരമായിട്ടാണ് അല്ലു അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്, വിജേത എന്ന തെലുങ്ക് സിനിമയിൽ കൂടിയാണ് അല്ലു അർജുൻ ബാലതാരമായി തുടക്കം കുറിച്ചത്, പിന്നീട് ഗംഗോത്രി എന്ന സിനിമയിൽ കൂടിയാണ് താരം നായകനായി തുടക്കം കുറിച്ചത്, എന്നാൽ താരത്തിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത് സൂപ്പർ സ്റ്റാർ പദവിയിലേക്ക് താരം എത്തി ചേർന്നതും ആര്യ എന്ന ചിത്രത്തിൽ കൂടിയാണ്, ആര്യ മലയാളത്തിലും മൊഴി മാറ്റി റിലീസ് ചെയ്തിരുന്നു, മലയാളത്തിലും ചിത്രം ഏറെ ഹിറ്റായിരുന്നു, അതിനു ശേഷം അല്ലു അർജുന്റെ സിനിമകൾ മലയാളികൾ ശ്രദ്ധിക്കുവാൻ തുടങ്ങി. ശേഷം തുടർച്ചയായി അല്ലു അർജുന്റെ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റിയിരുന്നു.

പിന്നീട് കേരളത്തിൽ അല്ലു അർജുൻ ഫാൻസ്‌ ക്ലബുകളും തുടങ്ങി. സംവിധായകനായ ജിസ് ജോയ് ആണ് അല്ലു അര്ജുന് മലയാളത്തിൽ ഡബ്ബ് ചെയ്തു വരുന്നത്, താരത്തിന്റെ ആദ്യ സിനിമ ആയ ഗംഗോത്രി മുതൽ അവസാനം റിലീസ് ആയ പുഷപ വരെ ജിസ് ജോയ് ആണ് താരത്തിന് വേണ്ടി മലയാളത്തിൽ ശബ്ദം നൽകിയത്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.