ഡാഡ്‌ഡിക്ക് കത്തെഴുതി അല്ലിമോൾ. പങ്കുവെച്ച് സുപ്രിയ.


സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ് തങ്ങളുടെ ഇഷ്ട താരങ്ങളെയും ആരാധകർ കാണുന്നത്. അവരുടെ മക്കളെയും അതുപോലെ തന്നെ ഇവർ സ്നേഹിക്കാറുണ്ട്. അങ്ങനെ ആരാധകർ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന താരപുത്രിയാണ് അലംകൃത എന്ന ഏവരും സ്നേഹത്തോടെ വിളിക്കുന്ന അല്ലി. പൃഥ്വിരാജ് , സുപ്രിയ എന്നിവരുടെ മകളായ അല്ലി ഇതിനോടകം തന്നെ ആരാധകരെ സ്വന്തമാക്കിട്ടുണ്ട് എന്ന് തന്നെ പറയാം. ചെറിയ പ്രായത്തിൽ തന്നെ മനോഹരമായ കവിതകൾ രചിക്കാറുള്ള അല്ലിയുടെ കവിതകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ തന്റെ ഡാഡ്‌ഡിക്ക് വേണ്ടി താൻ എഴുതിയ കത്താണ് ഇപ്പോൾ സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.


എഴുത്തും വായനയും കവിത എഴുത്തുമൊക്കെയാണ് അല്ലിമോളുടെ വിനോദങ്ങൾ. നേരത്തെയും അല്ലി എഴുതിയ കവിതകൾ ഒക്കെ താനെ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. ഇപ്പോൾ അല്ലി എഴുതിയ കത്ത് തന്റെ ഡാഡ്‌ഡിക്ക് വേണ്ടി എഴുതിയ കത്ത് ആയിരുന്നു. സുപ്രിയയയുടെ പിതാവ് വിജയകുമാർ കഴിഞ്ഞ നവംബറിൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി ആയിരുന്നു അല്ലി കത്തെഴുതിയത്. അലിയുടെ കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ.


ഹായ് ഡാഡി, ഡാഡ്‌ഡിക്ക് സ്വർഗത്തിൽ സുഖം തന്നെ അല്ലെ. ഡാഡി നാനിയെ കണ്ടോ. സംസാരിച്ചോ ? നമ്മൾ ഒരുമിച്ചു ഉണ്ടായിരുന്ന നിമിഷങ്ങൾ ഒക്ക്കെ തന്നെ എന്നും എന്റെ മനസ്സിൽ ഉണ്ടാകും. ഡാഡി ഈ ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആണ് . അതിനു നന്ദി. ഡാഡി അച്ഛാച്ഛനെയോ നാനിയെയോ കണ്ടോ. അവരോടും എന്നെ കുറിച്ച് പറയണേ. ഇങ്ങനെ തുടങ്ങുന്നു ആ കത്ത്.


ഇതിനോടകം തന്നെ നിരവധി ആരാധകർ ആണ് താരത്തിനെ പ്രശംസിച്ചുകൊണ്ടു രംഗത്ത് വന്നിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകളും നിരവധി കഴിവുകളുള്ള ഒരു കുട്ടിയാണ് എന്നാണ് ആരാധകർ പറയുന്നത്.. അല്ലിമോളുടെ കവിതകൾ വായിക്കുവാൻ നിരവധി ആരാധകർ ആണ് കാത്തിരിക്കുന്നത്. അല്ലിമോളുടെ ചിത്രങ്ങൽ അത്രയും പ്രിത്വിയും ഭാര്യ സുപ്രിയയും പങ്കുവെച്ചില്ല എങ്കിൽ പോലും അല്ലിമോൾക്ക് ഇന്ന് നിരവധി ആരാധകർ ഉണ്ട്. സുപ്രിയ ആണ് തന്റെ സോഷ്യൽ മീഡിയ വഴി അല്ലിമോളുടെ കത്ത് പങ്കുവെച്ചത്.