വിവാഹമിങ്ങ് എത്തി, മെഹന്ദി ആഘോഷത്തിൽ എലീന പടിക്കൽ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് എലീന പടിക്കൽ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിൽ നെഗറ്റീവ് വേഷം ചെയ്തുകൊണ്ടാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്.  കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത് എങ്കിലും നെഗറ്റീവ് വേഷം ആണ് താരം ചെയ്തത്. അതിനു ശേഷം അവതാരിക ആയും എലീന പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങി. ബിഗ് ബോസ് രണ്ടാം  ഭാഗത്തിൽ മത്സരിക്കാൻ എത്തിയതിനു ശേഷമാണു യെലേനയുടെ വ്യക്തിജീവിതം ആരാധകർക്ക് മുന്നിൽ ഏറെ സുതാര്യം ആയത്.തനിക്ക് ഒരു പ്രണയം ഉണ്ടെന്നും എന്നാൽ ആ പ്രണയത്തിനോട് തന്റെ അച്ഛനും അമ്മയ്ക്കും എതിർപ്പാണെന്നും എന്നാൽ അവരുടെ സമ്മതം കിട്ടുന്നത് വരെ താൻ കാത്തിരിക്കും എന്നുമൊക്കെ എലീന ബിഗ് ബോസ്സിൽ കൂടി ആരാധകരോട് പറഞ്ഞിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കുറച്ച് നാളുകൾക്ക് ശേഷം തന്റെ പ്രണയം അച്ഛനും അമ്മയും അംഗീകരിച്ചു എന്നും ഞാൻ പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ അപ്പനും അമ്മയും സമ്മതിച്ചു എന്നും എലീന തുറന്നു പറഞ്ഞിരുന്നു.

നാളെയാണ് എലീനയുടെ സ്വപ്ന സാക്ഷൽക്കാരം. നാളെയാണ് എലീനയുടെയും രോഹിത്തിന്റെയും വിവാഹം. വ്യത്യസ്ത വിഭാഗത്തിൽ പെട്ടവർ ആണെങ്കിലും ഇരു വിഭാഗക്കാരുടെയും ചടങ്ങുകൾ സംയോജിപ്പിച്ചാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു രീതിയിൽ ഉള്ള വിവാഹവും  അതിനു ശേഷം ക്രിസ്ത്യൻ രീതിയിലെ റിസെപ്ഷനും ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് എലീന നേരുത്തെ തന്നെ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു വളരെ ലളിതമായ രീതിയിൽ ഉള്ള ചടങ്ങുകൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നും അധികം ആരെയും അത് കൊണ്ട് വിളിക്കാൻ കഴിയില്ല എന്നും അതിൽ ഒരുപാട് സങ്കടം ഉണ്ട് എന്നും താരം കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ എലീനയുടെ വിവാഹ ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇന്നലെ ഏതാണ് താരത്തിന്റെ മെഹന്ദി ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എലീന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വയലറ്റ് നിറമുള്ള ലഹങ്കയിൽ പതിവിലും സുന്ദരിയായാണ് എലീനയെ കാണുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. മെഹന്ദി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.