വർഷങ്ങൾ നീണ്ട പ്രണയം, ഒടുവിൽ എലീന പടിക്കൽ രോഹിത്തിന്റെ കൈ പിടിച്ചു

എലീന പഠിക്കൽ വിവാഹിതയായി. വർഷങ്ങൾ നീണ്ട എലീനയുടെയും രോഹിതിന്റെയും പ്രണയം ആണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്. കോഴിക്കോട്ട് വെച്ചാണ്  ഇരുവരും വിവാഹിതർ ആയത്. വളരെ ലളിതമായ ചടങ്ങിൽ വെച്ചാണ് എലീന രോഹിത്തിന്റെ കൈ പിടിച്ചത്. ഹിന്ദു ആചാര പ്രകാരം ആണ് രാവിലെ ഉള്ള വിവാഹ ചടങ്ങുകൾ നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിൽ എലീനയുടെ വിവാഹ സാരിയാണ് പ്രേഷകരുടെ മനം കവർന്നിരിക്കുന്നത്. വിവാഹ സാരിയിൽ ചെറിയ ചില സർപ്രൈസുകൾ ഉണ്ടാകുമെന്നു എലീന നേരുത്തെ തന്നെ പറഞ്ഞിരുന്നു. സാരിയിൽ വധുവിനെയും വരനെയും വിവാഹത്തിനായി ആനയിക്കുന്ന ആശയം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വരനെ കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ടുവരുന്ന രംഗം ആണ് നെയ്തിരിക്കുന്നത്. ഒപ്പം തന്റെ അപ്പനും അമ്മയും ആശംസകൾ നേരുന്നതും നെയ്തിരിക്കുന്നുണ്ട്. കാഞ്ചീപുരത്ത് ബോട്ടിക്ക് നടത്തുന്ന തന്റെ സുഹൃത്തായ ആര്യ ആണ് തനിക് വേണ്ടി കല്യാണ സാരി നെയ്യുന്നത് എന്നും എലീന പറഞ്ഞു. രാവിലെ ഉള്ള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നതോടെ വൈകുന്നേരത്തേക്കുള്ള റിസപ്ഷന് വേണ്ടി ക്രിസ്ത്യൻ വധുവായി ഒരുങ്ങുന്നതിലുള്ള തിരക്കിൽ ആണ് എലീന ഇപ്പോൾ. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയിരിക്കുനത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് എലീന പടിക്കൽ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിൽ നെഗറ്റീവ് വേഷം ചെയ്തുകൊണ്ടാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്.  കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത് എങ്കിലും നെഗറ്റീവ് വേഷം ആണ് താരം ചെയ്തത്. അതിനു ശേഷം അവതാരിക ആയും എലീന പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങി. ബിഗ് ബോസ് രണ്ടാം  ഭാഗത്തിൽ മത്സരിക്കാൻ എത്തിയതിനു ശേഷമാണു യെലേനയുടെ വ്യക്തിജീവിതം ആരാധകർക്ക് മുന്നിൽ ഏറെ സുതാര്യം ആയത്.തനിക്ക് ഒരു പ്രണയം ഉണ്ടെന്നും എന്നാൽ ആ പ്രണയത്തിനോട് തന്റെ അച്ഛനും അമ്മയ്ക്കും എതിർപ്പാണെന്നും എന്നാൽ അവരുടെ സമ്മതം കിട്ടുന്നത് വരെ താൻ കാത്തിരിക്കും എന്നുമൊക്കെ എലീന ബിഗ് ബോസ്സിൽ കൂടി ആരാധകരോട് പറഞ്ഞിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നു കുറച്ച് നാളുകൾക്ക് ശേഷം തന്റെ പ്രണയം അച്ഛനും അമ്മയും അംഗീകരിച്ചു എന്നും ഞാൻ പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ അപ്പനും അമ്മയും സമ്മതിച്ചു എന്നും എലീന തുറന്നു പറഞ്ഞിരുന്നു.

 

Leave a Comment