നിങ്ങൾ ഇതിനെ പ്രണയം എന്ന് വിളിക്കും, എന്നാൽ ഞാൻ ഇതിനെ വിളിക്കുന്നത് ഇങ്ങനെയാണ്, മൃദുലയുടെ പോസ്റ്റിനു കമെന്റുമായി എലീന പടിക്കൽ

പ്രേക്ഷകർ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു യുവ- മൃദുല വിവാഹം. ജൂലൈ 8നാണ് വിവാഹമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. സീരിയല്‍ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായാണ് വിവാഹം നടത്തിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്.രണ്ടുപേരുടെയും അമ്മയായി സ്‌ക്രീനിൽ എത്തിയ നടി രേഖ രതീഷ് വഴി എത്തിയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. താരങ്ങളുടെ വിവാഹ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിവാഹശേഷമുളള വിശേഷങ്ങളും യുവയും മൃദുലയും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്. സീരിയലുകൾക്ക് പുറമെ ഇരുവരും ടെലിവിഷൻ ഷോകളിലൂടെയും മലയാളിക്ക് സുപരിചിതരാണ്. കഴിഞ്ഞ ദിവസം മൃദുല യുവക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു, നിങ്ങൾ ഇതിനെ ഭ്രാന്ത് എന്ന് വിളിക്കും എന്നാൽ ഞാൻ ഇതിനെ പ്രണയം എന്നാണ് വിളിക്കുന്നത് എന്നാണ് യുവക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മൃദുല കുറിച്ചത്.

താരം പങ്കുവെച്ച ചിത്രത്തിന് കമെന്റുമായി നിരവധി പേരാണ് എത്തിയതും, ഇപ്പോൾ ചിത്രത്തിന് എലീന പടിക്കൽ നൽകിയ കമെന്റാണ് ഏറെ ശ്രദ്ധ നേടുന്നത്, അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ ‘മൃദ്വ’ എന്ന് വിളിക്കുന്നത് എന്നാണ് അലീന പടിക്കല്‍ കമന്റ് ചെയ്തത്.നിരവധി പേരാണ് എലീനയുടെ കമ്മെന്റിനെ പിന്തുണച്ച് എത്തിയത്.

സീരിയലുകൾക്ക് പുറമെ ഇരുവരും ടെലിവിഷൻ ഷോകളിലൂടെയും മലയാളിക്ക് സുപരിചിതരാണ്. മൃദുല വിജയിയുടെ കരിയർ 2014ൽ ആണ് ആരംഭിച്ചത്. ചുരുക്കം ചില സിനിമകളിലും മൃദുല അഭിനയിച്ചിരുന്നു. 2016ൽ സെലിബ്രേഷൻ എന്ന സിനിമയിലും മൃദുല അഭിനയിച്ചിരുന്നു. 2015ലാണ് സീരിയൽ അഭിനയം നടി ആരംഭിക്കുന്നത്. കല്യാണസൗ​ഗന്ധികം ആയിരുന്നു ആദ്യ സീരിയൽ.

സീരിയലും മൃദുലയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമം​ഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ഭാ​ഗമായി.സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തിൽ നിന്ന് ക്ഷണിച്ചത്