പുതിയ സന്തോഷം പങ്കുവെച്ച് എലീന പടിക്കൽ, എല്ലാ ആഗ്രഹങ്ങളും രോഹിത്ത് സാധിച്ച് തരുകയാണെന്ന് താരം

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് നടിയും അവതാരികയും ആയ എലീന പടിക്കലും സുഹൃത്ത് രോഹിതും ആയിട്ടുള്ള വിവാഹം നടന്നത്. കോഴിക്കോട്ട് വെച്ചാണ്  ഇരുവരും വിവാഹിതർ ആയത്. വളരെ ലളിതമായ ചടങ്ങിൽ വെച്ചാണ് എലീന രോഹിത്തിന്റെ കൈ പിടിച്ചത്. ഹിന്ദു ആചാര പ്രകാരം ആണ് രാവിലെ ഉള്ള വിവാഹ ചടങ്ങുകൾ നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. രണ്ടു വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർ ആയത് കൊണ്ട് തന്നെ വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നു എന്നും എന്നാൽ ഒടുവിൽ ഇരുവീട്ടുകാരും ഞങ്ങളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കുകയായിരുന്നു എന്നുമാണ് എലീന പറഞ്ഞത്. ഇപ്പോൾ വിവാഹശേഷമുള്ള തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് എലീന തന്റെ വിവാഹജീവിതത്തെ കുറിച്ച് പറയുന്നത്.

എലീനയുടെ വാക്കുകൾ ഇങ്ങനെ, പ്രണയിച്ച് നടന്നതിനേക്കാൾ ജീവിതം ഇപ്പോൾ കുറച്ച് കൂടി അടിപൊളി ആയെന്നും ഇപ്പോൾ ഞങ്ങൾക്ക് പുറത്ത് പോകുന്നതിനു പരന്റ്സിന്റെ അനുവാദം ഒന്നും വേണ്ട എന്നും ജീവിതത്തിൽ കുറച്ച് കൂടി സ്വന്തന്ത്രം ഞങ്ങൾക്ക് കിട്ടി എന്നുമാണ് എലീന പറഞ്ഞത്. ഞങ്ങളക്ക് രണ്ടു പേർക്കും പക്വത ഇല്ലെന്നും ഇപ്പോഴും കുട്ടിത്തം മാത്രം ആണെന്നും അത് കൊണ്ട് തന്നെ നിങ്ങളെ കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് പലരും ചോദിച്ചിരുന്നു എന്നും എന്നാൽ ഞങ്ങൾക്കിടയിൽ കുട്ടിത്തം ഇപ്പോഴും ഉണ്ടെന്നും എന്നാൽ അതിനൊപ്പം തന്നെ പക്വതയും വളർന്നുകൊണ്ട് ഇരിക്കുകയാണെന്നും താരം പറഞ്ഞു. ഭർത്താവ് എന്ന നിലയിൽ രോഹിത്ത് പൊളി ആണെന്നും എന്റെ ഭർത്താവിനെ കുറിച്ച് ഞാൻ തന്നെ പൊക്കി പറയാൻ പാടില്ലെന്ന് അറിയാം എന്നും എന്നാലും പറയാതിരിക്കാൻ കഴിയില്ല എന്നുമാണ് എലീന പറഞ്ഞത്.

പ്രണയിച്ച സമയത്ത് പറഞ്ഞ ആഗ്രഹങ്ങൾ എല്ലാം രോഹിത്ത് ഇപ്പോൾ സാധിച്ച് തന്നുകൊണ്ടിരിക്കുകയാണെന്നും ഭർത്താവ് എന്ന നിലയിൽ രോഹിത്ത് പൊളി ആണെന്നുമാണ് എലീന പറഞ്ഞത്. ഇപ്പോൾ ഞങ്ങള്ക് ഇടയിൽ ഒരാൾ കൂടി ഉണ്ടെന്നും അത് ഒരു കുഞ്ഞു വാവ ആണെന്നും എലീന പറഞ്ഞു. തന്റെ ആഗ്രഹപ്രകാരം തന്നെ ആണ് രോഹിത്ത് തനിക്ക് ഒരു സെബെറിയൻ ഹസ്‌കിയെ വാങ്ങി തന്നത്. വിവാഹത്തിന് മുൻപ് നൽകിയ വാക്ക് ആയിരുന്നു അത്. അത് ഇപ്പോൾ സാധിച്ചു തന്നു. മാസങ്ങൾ മാത്രമാണ് അവനു പ്രായം. ഷാഡോ എന്നാണ് അവനു പേരിട്ടിരിക്കുന്നത്. രോഹിത്തിന്റെ അച്ഛനും അമ്മയ്ക്കും പെറ്റ്സിനോട് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. എന്നാൽ അവൻ വന്നതിൽ പിന്നെ ‘അമ്മ ഇപ്പോൾ ഇപ്പോഴും അവന്റെ പുറകെ ആണെന്നും എലീന പറഞ്ഞു.

Leave a Comment