വിവാഹത്തിന് തൊട്ടു പിന്നാലെ പരസ്യമായി വഴക്കിന്റെ വക്കോളമെത്തി ആലീസും ഭർത്താവും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആലീസ്. സജിന്‍ സജി സാമുവലിനെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ ആലീസ് ക്രിസ്റ്റി തന്റെ യൂട്യൂബ് ചാനലിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹ ആഘോഷങ്ങൾ തുടങ്ങിയ ദിവസം മുതൽ ഉള്ള മുഴുവൻ വിശേഷങ്ങളും താരം ആരാധകരുമായി വിഡിയോയിൽ കൂടി പങ്കുവെച്ചിരുന്നു. ഓരോ വീഡിയോകൾക്കും പത്ത് ലക്ഷത്തിൽ അധികം കാണികൾ ആണ് ഉള്ളത്. അടുത്തടുത്ത ദിവസങ്ങളിൽ പങ്കുവെച്ച വിഡിയോകൾക്ക് എല്ലാം ഒരു മില്യണിൽ കുറയാതെ ആണ് വ്യൂ കിട്ടിക്കൊണ്ടിരുന്നത്. വിവാഹവും റിസെപ്ഷനും മെഹന്ദിയും എല്ലാം ആയി ആഘോഷങ്ങളുടെ ദിവസങ്ങൾ ആയിരുന്നു ആലീസിനു. കൂട്ടത്തിൽ വിവാഹശേഷം സൽക്കാരത്തിന് വേണ്ടി ആലീസ് അണിഞ്ഞ സാരി പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തവും മനോഹരവുമായി തയാറാക്കിയ സാരി ആലീസിനെ കൂടുതൽ സുന്ദരിയാക്കിയിരുന്നു എന്ന് പറയാത്തവർ ചുരുക്കം ആണ്. വിവാഹ ശേഷവും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ആലീസ് എത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ആലീസ് തന്റെ യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ക്രിസ്തുമസ് പ്രമാണിച്ച് സജിൻ ആലീസിന് പ്രാങ്കിൽ കൂടി ഒരു  നൽകുന്നതാണ് വിഡിയോയിൽ ഉള്ളത്. ഒന്നും പറയാതെ സജിൻ ആലീസിനെ ഒരു ജുവല്ലറി ഷോപ്പിൽ കൊണ്ട് പോകുന്നതും ഇഷ്ടമുള്ളത് എടുത്ത് കൊള്ളാൻ ആലീസിനോട് പറയുന്നതും ആണ് വിഡിയോയിൽ കാണിക്കുന്നത്. ഇതെല്ലം കണ്ടു അത്ഭുതത്തോടെ നിൽക്കുന്ന ആലീസിനെയും വിഡിയോയിൽ കാണാം. എന്നാൽ ആലീസ് എടുക്കുന്ന ആഭരങ്ങൾ എല്ലാം ഓരോരോ കാരണങ്ങൾ പറഞ്ഞു സജിൻ വേണ്ട വേണ്ട എന്ന് പറയുകയും എന്നാൽ ഇത് സ്ഥിരമായപ്പോൾ ആലീസ് ദേക്ഷ്യപെട്ടു കടയിൽ നിന്ന് ഇറങ്ങി പോകാൻ തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ താൻ മുൻപ് തന്നെ വാങ്ങിച്ച് വെച്ച ഒരു മാല സർപ്രൈസ് ആയി സജിൻ ആലീസിന് കൊടുക്കുന്നതും ആണ് വിഡിയോയിൽ കാണിക്കുന്നത്.

സജിൻ ആലീസിന് നൽകിയ വലിയ ഒരു സർപ്രൈസ് ആയിരുന്നു അത്. ആലീസ് ആഗ്രഹിച്ച പോലെ തന്നെ ഉള്ള മാല ആയിരുന്നു സജിൻ സമ്മാനിച്ചത്. സാജിന്റെ സമ്മാനം  കണ്ടു വിശ്വസിക്കാനാകാതെ ആലീസ് നിൽക്കുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് വിഡിയോയ്ക് കമെന്റുമായി എത്തിയിരിക്കുന്നത്.

Leave a Comment