വിമർശിക്കാൻ ഒന്നും കിട്ടാത്തത് കൊണ്ട് കണ്ടുപിടിച്ച ചില ആരോപണങ്ങൾ

അടുത്തിടെ ആണ് സീരിയൽ താരം ആലീസ് വിവാഹിത ആയത്. സജിന്‍ സജി സാമുവലിനെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ ആലീസ് ക്രിസ്റ്റി തന്റെ യൂട്യൂബ് ചാനലിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹ ആഘോഷങ്ങൾ തുടങ്ങിയ ദിവസം മുതൽ ഉള്ള മുഴുവൻ വിശേഷങ്ങളും താരം ആരാധകരുമായി വിഡിയോയിൽ കൂടി പങ്കുവെച്ചിരുന്നു. ഓരോ വീഡിയോകൾക്കും പത്ത് ലക്ഷത്തിൽ അധികം കാണികൾ ആണ് ഉള്ളത്. അടുത്തടുത്ത ദിവസങ്ങളിൽ പങ്കുവെച്ച വിഡിയോകൾക്ക് എല്ലാം ഒരു മില്യണിൽ കുറയാതെ ആണ് വ്യൂ കിട്ടിക്കൊണ്ടിരുന്നത്. വിവാഹവും റിസെപ്ഷനും മെഹന്ദിയും എല്ലാം ആയി ആഘോഷങ്ങളുടെ ദിവസങ്ങൾ ആയിരുന്നു ആലീസിനു. കൂട്ടത്തിൽ വിവാഹശേഷം സൽക്കാരത്തിന് വേണ്ടി ആലീസ് അണിഞ്ഞ സാരി പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തവും മനോഹരവുമായി തയാറാക്കിയ സാരി ആലീസിനെ കൂടുതൽ സുന്ദരിയാക്കിയിരുന്നു എന്ന് പറയാത്തവർ ചുരുക്കം ആണ്. വിവാഹ ശേഷവും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ആലീസ് എത്തിയിരുന്നു.

വളരെ ഗംഭീരവും ആഘോഷപൂർവവുമായി വിവാഹം നടത്തിയെന്ന് ആളുകൾ പറയുമ്പോഴും ആലീസിനെതിരെ ചെറിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉയർന്നിരുന്നു. വിവാഹത്തിന് പള്ളിയിൽ ചെരുപ്പ് ഇട്ടുകൊണ്ടാണ് ആലീസ് പ്രവേശിച്ചത് എന്നും പള്ളിയിൽ കാണിക്കേണ്ട സാമാന്യ മര്യാദ ആലീസ് കാണിച്ചില്ല എന്നുമാണ് ചിലർ പറഞ്ഞത്. എന്നാൽ വിമർശിക്കാൻ വേണ്ടി ഒന്നും കിട്ടാത്തത് കൊണ്ട് ചിലർ കണ്ടുപിടിച്ച ചെറിയ ഒരു കാരണം ആണ് ഇതെന്നും താൻ അതിനെ അങ്ങനെയേ കാണുന്നുള്ളൂ എന്നും ഞങ്ങളുടെ പള്ളിയിൽ വധു വരന്മാർക്ക് ചെരുപ്പിട്ട് കയറാൻ കഴിയുമെന്നും ഗൗൺ പോലെയുള്ള വിവാഹ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ഇതെന്നും ആണ് ആലീസ് പറയുന്നത്. കുറ്റം പറയാൻ വേണ്ടി ഒന്നും കിട്ടാത്തത് കൊണ്ട് കഷ്ട്ടപെട്ടു കണ്ടെത്തിയ ഒരു കുറ്റം ആണ് ഇതെന്നും താൻ അതിനെ ആ രീതിയിലെ കാണു എന്നും ആലീസ് പ്രതികരിച്ചു.

കുറച്ച് ദിവസങ്ങൾ കൊണ്ട് ആലീസ് ആയിരുന്നു സോഷ്യൽ മീഡിയയിൽ താരം. യൂട്യൂബ് മുഴുവൻ ആലീസിന്റെ വിവാഹ വിഡിയോകൾ ആയിരുന്നു. വിവാഹ വീഡിയോ പോലെ തന്നെ വ്യത്യസ്തമായിരുന്നു ആലീസിന്റെ സേവ് ദി ഡേറ്റും. അതിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.