പ്രണയം ആയിരുന്നു എങ്കിലും ഇന്ന് വരെ അത് പോലെയുള്ള അവസരങ്ങൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിൽ കൂടി മലയാളികളുടെ മുഴുവൻ ശ്രദ്ധ നേടിയ താരമാണ് എലീന പടിക്കൽ. നെഗറ്റീവ് കഥാപാത്രം ആണ് താരത്തിന് ലഭിച്ചിരുന്നതെങ്കിലും അഭിനയത്തിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ സ്നേഹം പിടിച്ച് പറ്റാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തിൽ മാത്രമല്ല അവതാരണത്തിലും താരത്തിന് പ്രത്യേക കഴിവാണ് ഉള്ളത്. സീരിയലിൽ അഭിനയിച്ചതിന് ശേഷം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയപ്പോൾ ആണ് യഥാർത്ഥ എലീന പടിക്കൽ ആരാണെന്നു പ്രേക്ഷകർ കാണുന്നത്. പരമ്പരയിൽ വാശിയും ദേക്ഷ്യവും മുന്നിൽ നിൽക്കുന്ന കഥാപാത്രത്തെയാണ് എലീന അവതരിപ്പിച്ചിരുന്നത് എങ്കിൽ പരുപാടിയിൽ വന്നപ്പോൾ വളരെ സൗമ്യമായും സ്നേഹത്തോടു കൂടിയും എല്ലാവരോട് പെരുമാറുന്ന എലീനയെ ആണ് ആളുകൾ കണ്ടത്.

ബിഗ് ബോസ്സിൽ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉള്ള കാര്യം എലീന തുറന്ന് പറയുന്നത്. വ്യത്യസ്ഥ മതവിഭാഗത്തിൽ പെട്ടവർ ആയത് കൊണ്ട് തന്നെ മാതാപിതാക്കൾക്ക് സമ്മതമില്ലെന്നും എന്നാൽ അവരുടെ സമ്മതം ലഭിക്കും വരെ തങ്ങൾ കാത്തിരിക്കും എന്നുമാണ് എലീന പറഞ്ഞത്. അതിനു ശേഷം പരുപാടിയിൽ നിന്ന് പുറത്തത് വന്നു മാസങ്ങൾ കഴിഞ്ഞു സന്തോഷ വാർത്തയാണ് താരം ആരാധകരെഅറിയിച്ചത് . ഒടുവിൽ തന്റെ പ്രണയത്തിനു മാതാപിതാക്കൾ സമ്മതം മൂളി എന്നാണ് താരം പറഞ്ഞത്. അതിനു തൊട്ട് പിന്നാലെ തന്നെ രോഹിതുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

അങ്ങനെ വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഈ വരുന്ന ആഗസ്റ്റ് 30 നു ആണ് എലീനയും രോഹിതും തമ്മിൽ ഉള്ള വിവാഹം നടക്കാൻ പോകുന്നത്. ഇരു വീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചൂടുപിടിച്ച് നടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ലളിതമായ രീതിയിൽ ആണ് ഇരു മതവിഭാഗങ്ങളിലെയും ആചാരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഇരുവരും വിവാഹിതർ ആകുന്നത്.

വിവാഹ ശേഷമുള്ള പരിപാടികളെ കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് എലീന ഇപ്പോൾ. വര്ഷങ്ങളോളം ഞങ്ങൾ പ്രണയിച്ചു എങ്കിലും ഒന്നിച്ചുള്ള യാത്രകൾ ഒക്കെ വളരെ കുറവായിരുന്നു. ഒന്നിച്ചു എങ്ങും അങ്ങനെ പോയിട്ടില്ല എന്ന് തന്നെ പറയാം. അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ കാത്തിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ഞങ്ങൾക്ക് രണ്ടു പേർക്കും യാത്ര ചെയ്യാൻ ഒരുപാട് താൽപ്പര്യവും ആണ്. അത് കൊണ്ട് തന്നെ യാത്രകളെ കുറിച്ചുള്ള പ്ലാനിങ്ങിൽ ആണ് ഞങ്ങൾ ഇപ്പോൾ എന്നും താരം പറഞ്ഞു.