ഇത് ഒരു പ്രിയദർശൻ ചിത്രം ആയിരുന്നു എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നെടുമുടി, മുകേഷ്, ശ്രീനിവാസൻ. ചിരിയുടെ ഒരു സുവർണകാലത്തിന്റെ അവശേഷിപ്പാണ് ഈ രംഗം. ഒരുപാട് പ്രാവശ്യം നമ്മൾ ആവർത്തിച്ചു കണ്ടിട്ടുണ്ടാകും ‘അക്കരെ നിന്നൊരു മാരനി’ലെ അറബിയും തങ്കപ്പൻനായരുമായുള്ള ഈ സംഭാഷണം.

തർജ്ജമ ചെയ്യുന്ന മുകേഷിന്റെ ചില നമ്പറുകൾ, ഒരുപക്ഷെ മുകേഷിന് മാത്രം സാധ്യമാകുന്ന ചില നമ്പറുകൾ, ശ്രീനിവാസന്റെ അറബിസംസാരം. അന്തംവിട്ടിരിക്കുന്ന നെടുമുടി. ശ്രീനിവാസൻ ഗവാദ് യിന്ത ഹറാമി, മുകേഷ് അമ്മാവൻ എത്ര കുലീനനായ മനുഷ്യൻ. നെടുമുടി  ഓ നമസ്കാരം വളരെ നിസ്സാരമെന്ന് തോന്നാവുന്ന ഒരു മറുപടിയാണ് ആ ‘ഓ…നമസ്കാരം’. പക്ഷെ അത് നെടുമുടിയ്ക്ക് മാത്രംചെയ്യാവുന്ന ഒന്നല്ലേ. കണ്ടുനോക്കിയാൽ മനസിലാകും. ഇപ്പോഴും പലരുടെയും ധാരണ ഇതൊരു പ്രിയദർശൻ ചിത്രമാണെന്നാണ്.

പക്ഷെ അതല്ല സത്യം. ഗിരീഷ് എന്ന സംവിധായകന്റെ അരങ്ങേറ്റചിത്രമായിരുന്നു ഇത്. പിന്നീടെന്തോ അദ്ദേഹം ഏറെദൂരം മുന്നോട്ട്പോയില്ല. ശ്രീനിവാസന്റെ തിരക്കഥ. സുരേഷ്കുമാർ നിർമ്മാണം. പ്രിയദർശന് ഈ ചിത്രത്തിലെ പങ്കാളിത്തം ഗാനരചയിതാവായിട്ടായിരുന്നു. “കണ്ണൻ ഈ ഭൂമിയിൽ ഭൂജാതനായത് കംസനെ കാച്ചുവാനായിരുന്നു ” എന്നുമാണ് പോസ്റ്റ്. ഗിരീഷിന്റെ മറ്റു ചിത്രങ്ങൾ കണ്ടാൽ മനസിലാക്കാം ഈ ചിത്രത്തിൽ പ്രിയന്റെ സംഭാവന കേവലം ഗാനരചന മാത്രമായിരുന്നോ എന്ന് എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

ആ കാലത്ത് ഈ പടം വിജയമായിരുന്നോ? കാലം തെറ്റി വന്ന സിനിമയാണോ എന്നൊരു സംശയം? വർക്ക്ഷോപ്പിൽ പണിചെയ്യുന്നതിന് ഇടയിൽ തൊട്ടടുത്ത മദ്രസ്സയിൽ നിന്നും കേട്ട് പഠിച്ച അറബിയാണ് മുകേഷ് പറയുന്നത്, മുകേഷിന്റെ വോയ്സ് മോഡുലേഷൻ പതിയേ ഇന്ത്യൻ ഡോക്യുമെന്റികളുടെ വോയ്സ് ഓവർ ടോണിലോട്ട് മാറുന്ന രംഗം, ഈ സിനിമയുടെ സംവിധായകൻ പ്രിയദർശൻ ആണെന്ന് ഈ ചിത്രത്തിൻറെ നിർമ്മാതാവ് ജി സുരേഷ് കുമാർ ഒരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.