ഒരേ കഥയുള്ള മൂന്നു ചിത്രങ്ങളിൽ ആണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്


അഖിൽ മാരാർ ഒരു അഭിമുഖത്തിനിടയിൽ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെയും കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരേ കഥയുള്ള മൂന്നു ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടെന്നും അതിൽ മൂന്നിലും അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ ആണെന്നും ആണ് അഖിൽ മാരാർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ പറയുന്നത്.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ, മോഹൻലാൽ നായകനായി എത്തി ഒരേ കഥ പറയുന്ന മൂന്ന് സിനിമകൾ ആണ് ഉള്ളത്. ഒന്ന് കിരീടം. അച്ഛന്റെ ആഗ്രഹങ്ങൾക്ക് അതീതമായി വളർന്നു ഗുണ്ടയായി മാറിയ മകന്റെ കഥ. അഭിനയിച്ചിരിക്കുന്നത് മോഹൻലാലും തിലകനും. രണ്ടു സ്പടികം. അത് പോലെ തന്നെ അച്ഛന്റെ ആഗ്രഹങ്ങൾക്ക് അതീതമായി വളർന്നു ഗുണ്ടയായി മാറിയ മകന്റെ കഥ. അഭിനയിച്ചിരിക്കുന്നത് മോഹൻലാലും തിലകനും. മൂന്നു നരസിംഹം.

അച്ഛന്റെ ആഗ്രഹങ്ങൾക്ക് അതീതമായി വളർന്നു ഗുണ്ടയായി മാറിയ മകന്റെ കഥ. അഭിനയിച്ചിരിക്കുന്നത് മോഹൻലാലും തിലകനും. എന്നാൽ ഈ മൂന്നു സിനിമയുടെയും ബേസിക് കഥ ഒന്ന് ആണെങ്കിൽ പോലും എവിടെയും ഒരു ഷാഡോ പോലും ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ? അതാണ് മോഹൻലാൽ. ഒരു കഥാപാത്രത്തെ ആരാധകർ സ്വീകരിക്കുന്നത് അത് അഭിനയിച്ച് ഭലിപ്പിച്ചിരിക്കുന്ന നടന്റെ കഴിവിൽ കൂടി ആണ്.

കിരീടത്തിന്റെയും സ്പടികത്തിന്റെയും കഥ ഒരു പോലെ ആണെന്ന് പറഞ്ഞാൽ ആരാണെകിലും വിശ്വസിക്കുമോ? സേതുമാധവന് ആട് തോമയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. എന്നാൽ ബേസിക് കഥ ഈ മൂന്നു ചിത്രത്തിന്റേതും ഒന്ന് തന്നെ ആണ്. അത് പോലെ തന്നെ ഇതിന്റെ അപ്പുറത്തെ കഴിവുള്ള ആൾ ആണ് മമ്മൂട്ടിയും. ഇവരുടെ ഒക്കെ കഴിവ് കൊണ്ട് തന്നെയാണ് ഇവർ മലയാള സിനിമയിൽ തിരക്കേറിയ നടന്മാർ ആയത് എന്നും ആണ് അഖിൽ മാരാർ പറയുന്നത്.