വീക്കിലി ടാസ്കിന്റെ രണ്ടാംഘട്ടത്തിൽ എടുത്ത എഫ്ർട്ട് പറഞ്ഞാൽ വിശ്വസിക്കില്ല


ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്ഥികളിൽ ഒരാൾ ആണ് അഖിൽ മാരാർ. ഇപ്പോഴിതാ അഖിലിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ധർമേന്ദ്ര എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ മനുഷ്യൻ വീക്കിലി ടാസ്കിന്റെ രണ്ടാംഘട്ടത്തിൽ എടുത്ത എഫേർട്ട്പ റഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.

വിറക്കുന്ന പനി ഉണ്ടായിട്ടാണ് മാരാർ ദേഹമിളക്കി ഓടിക്കളിച്ചത്. വിലപ്പെട്ട നാലു പോയിന്റും സ്വന്തമാക്കി. പനി ആയിട്ട് പോലും നാലാം സ്ഥാനം. അങ്ങനെ ഈ ടാസ്കും മാരാർ തൂക്കി എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. അതെങ്ങനെ ആണ് നാലാം സ്ഥാനം? 4 പോയിന്റ് നേടി പുറത്ത് ആയാൽ 8 ആം സ്ഥാനം ആണ്. അങ്ങു തള്ളി മറിക്കുവാ.

ബിത്വ അസുഖം ആണ് ഗെയിം കളിക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞപ്പോൾ പണ്ട് മാരാർ പറഞ്ഞ ഡയലോഗ് “പറ്റില്ലേ വീട്ടിൽ പൊയ്ക്കോ” എന്നത് പോലെ എന്തയാലും ഞങ്ങൾ റിനോഷ് ഫാൻസ് പറയില്ല, ഒന്നുകിൽ പനി, അല്ലെങ്കിൽ എനിക്ക് ടാസ്ക് താത്പര്യം ഇല്ല എന്റെ പോയിന്റ് ഷിജുവിന് കൊടുക്കുന്നു. തോറ്റാൽ തോറ്റെന്ന് പറഞ്ഞാൽ എന്താ, സത്യം കണ്ടിട്ട് സങ്കടം തോന്നി. എല്ലാവരും ഒരുമിച്ച്നിന്നു അടുത്താഴ്ച നാട്ടിൽ എത്തിച്ചിട്ട് നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കണം.

ഇങ്ങേർക്ക് എന്നും പനി ആണല്ലോ പ്രത്യേകിച്ച് ടാസ്ക്ക് വരുമ്പോ, മാരാരുടെ ഹെൽത്ത്‌ ആകെ വീക്ക് ആണ്. പെട്ടെന്നു സുഖം പ്രാപിക്കട്ടെ, ടാസ്‌ക് വന്നാൽ അപ്പൊ പനി ആണല്ലോ. ശോഭയെ ബ്ളോക് ചെയ്യാൻ പനി ഒന്നുമില്ല, ഇവന് മാത്രം എന്താ എല്ലാ ആഴ്ചയും പനി. മറ്റുള്ളോരെ വയ്യാത്തേന് കളിയാക്കാൻ നിക്കുന്നവനാ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.