ഉണ്ണിമുകുന്ദന്റെ കോഴിക്കോട് വെച്ച് നടന്ന പരിപാടിക്ക് ആണ് റോബിൻ ഇത് ചെയ്തത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കാൻ എത്തിയതോടെ ആണ് റോബിന് ആരാധകർ ഏറെ ആയത്. ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം ഒറ്റ പരുപാടിയിൽ നിന്ന് സ്വന്തമാക്കിയത്. മികച്ച പ്രകടനം ആയിരുന്നു താരം പരിപാടിയിലും കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ റോബിൻ വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദനെ കുറിച്ചുളള ചർച്ചകൾ ആണ് എങ്ങും ചൂട് പിടിച്ച് നടക്കുന്നത്. ഈ അവസരത്തിൽ ഉണ്ണി മുകുന്ദന് എതിരെ കുറച്ച് നാളുകൾക്ക് മുൻപ് റോബിൻ രാധാകൃഷ്ണൻ ചില കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ. കടുത്ത ആരോപണങ്ങൾ ആണ് അഖിൽ മാരാർ ഒരു അഭിമുഖത്തിൽ റോബിനെതിരെ പറഞ്ഞത്.

കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദന്റെ സിനിമയുടെ ഭാഗമായ ഒരു പരിപാടിക്ക് റോബിൻ രാധാകൃഷ്ണൻ ആളെ ഇറക്കി കൂവിച്ചു എന്നാണു അഖിൽ മാരാർ പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും ഒരു ആരോപണം ചുമ്മാതെ അങ്ങ് പറയുകയല്ല എന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരു കാര്യം തുറന്ന് പറയുന്നത് എന്നും അഖിൽ വ്യക്തമാക്കി. പരുപാടി നടക്കുന്ന സമയത്ത് റോബിന്റെ കൂട്ടത്തിൽ കുറച്ച് പിള്ളേര് ഉണ്ടായിരുന്നു.

പിന്നീട് ഈ പിള്ളേര് തന്നെ ആണ് ഇങ്ങനെ ഒരു നാറിയ കളി മുന്നണിയേട്ടന്റെ പരിപാടി നടന്നപ്പോൾ റോബിൻ കളിച്ചു എന്ന് എന്നോട് വിളിച്ച് പറയുന്നത്. ഇപ്പോൾ ഉണ്ണിക്കെതിരെ ആരോപണവുമായി വരുന്ന സീക്രട്ട് ഏജന്റ്ഉം റോബിനും തമ്മിൽ ബന്ധം ഉണ്ട് എന്നും അഖിൽ മാരാർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വളരെ പെട്ടന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

എടൊ അഖിലേ നിന്നെയും ഉണ്ണിയെയും കണ്ടാൽ കൂവാൻ ആരും പണം കൊടുക്കണമെന്നില്ല. അല്ലാതെ തന്നെ കൂവിപോകും. അത്രയ്ക് വൃത്തികേടാണ് നിങ്ങളുടെ വായിൽ നിന്ന് വരുന്നത്, സത്യത്തിൽ റോബിൻ ആരെക്കാളും വളരാൻ പാടില്ല അത് തന്നെ കാര്യം. റോബിൻ അങ്ങനെ ഒന്ന് ചെയതെങ്കിൽ അതിന്റെ തെളിവും പറഞ്ഞത് ആരാണെന്നും നിങ്ങൾ തന്നെ വെളിപ്പെടുത്തണം അല്ലാതെ ഇങ്ങനെ കുറെ ആരോ പറഞ്ഞു എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ആരോപണം ആർക്ക് നേര വേണമെങ്കിലും ആവാം. നാളെ ഇതേ തിരിച്ചു ആരെങ്കിലും തന്നെ പറഞ്ഞാലും അതിനും തെളിവ് തന്നെ ചോദിക്കും തുടങ്ങി നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്.