ആൺ പ്രേതങ്ങൾ ഉള്ള ഏതെങ്കിലും സിനിമകൾ ഉണ്ടോ?


മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സന്ധ്യ നരേൻ എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അധികം ആരും ശ്രദ്ധിക്കാതെ പോയ മലയാള സിനിമയിലെ ഒരു വിഷയത്തെ കുറിച്ചാണ് ആരാധികയുടെ പോസ്റ്റ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്ത് കൊണ്ടാണ് എല്ലാ പ്രേത സിനിമകളിലും സ്ത്രീകൾ മാത്രം പ്രതികാര ദാഹികളായി പ്രണയം തകർത്തവരെ ഉപദ്രവിച്ചവരെ തകർക്കാൻ പ്രേതമായി വരുന്നത്?

ആണുങ്ങൾക്ക് ഈ പറയുന്ന ഭാവങ്ങൾ ഒന്നുമില്ലേ? അവർ എന്ത് കൊണ്ടാണ് പ്രേതമായി വരാത്തത് ? ആൺ പ്രേതങ്ങൾ ഉള്ള ഏതെങ്കിലും സിനിമകൾ ഉണ്ടോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. അപരിചിതൻ.(മമ്മൂക്ക). ഡ്രാക്കുള(സുധീർ) ആയുഷ്കാലം(ജയറാം) എസ്ര (പ്രിത്വി), ആയുഷ്കാലം. പക്ഷെ അതിൽ ഈ സിനിമകളിലെ പോലുള്ള ഗെറ്റ് അപ്പ് ഒന്നും ഇല്ലാരുന്നു.

സാധാരണ വ്യക്തികളെ പോലെ തന്നെ ആയിരുന്നു. പ്രതികാരവും ആ രീതിയിൽ ആയിരുന്നു. ഏതോ പടം ഉണ്ട് യക്ഷിക്ക് പുറകെ നായകൻ ഓടുമ്പോൾ ആ യക്ഷി പെട്ടെന്ന് മാഫിയ ശശി ആയി മാറുന്ന ഒരു പടം. പേര് അറിയില്ല, സമ്മർ പാലസ് അതായിരുന്നു എന്റെ ആദ്യത്തെ തിയേറ്റർ സിൽമാ കാണലും, കരിമ്പ് എന്നൊരു പഴയ സിനിമയുണ്ട്. അതിൽ സുകുമാരൻ വെള്ളയും വെള്ളയും ഇട്ട പ്രേതമാണ്, ഇറങ്ങിയ കാലത്ത് കുറച്ചൊക്കെ ഭയപ്പെടുത്തിയ മേക്കിങ് ആയിരുന്നു.

ആണുങ്ങൾ അങ്ങനെ സാധാരണ യക്ഷി ലെവലിൽ വരില്ല. മിനിമം ഒരു ഡ്രാക്കുള ലെവൽ വേണം, ആണുങ്ങൾക്ക് പ്രതികാരചിന്ത ഇല്ല. ഇതിൽ ചില ആൺ പ്രേത സിനിമകളുടെ പേരുകൾ കണ്ടു. അതിലെ ആൺ പ്രേതങ്ങളൊന്നും ഉപദ്രവകാരികളായ പ്രേതങ്ങൾ അല്ല, ആണുങ്ങൾ പ്രേതം ആയാലും നല്ലവർ ആയിരിക്കും, ആരും ചതുർമുഖം പറഞ്ഞില്ല. മൊബൈലിനകത്തെ പ്രേതം ആണാണല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.