നിരവധി ആരാധകർ ആണ് ഈ താരങ്ങൾക്ക് ഇന്ന് സിനിമയിൽ ഉള്ളത്


നമ്മുടെ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ  പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. നമ്മൾ ഏറെ ആരാധിക്കുന്ന താരങ്ങളുടെ ഇത്തരം ബാല്യകാല ചിത്രങ്ങൾ കണ്ടാൽ അത് അവർ ആണെന്ന് കടുത്ത ആരാധകർക്ക് പോലും തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് സത്യം. ഇത്തരത്തിൽ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കണ്ടു നമ്മൾ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ താരങ്ങളുടെ ചിത്രങ്ങൾ ട്രെൻസ് ആകാറുമുണ്ട്.

നമ്മുടെ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്താണ് ഈ ട്രെന്റിന് തുടക്കം കുറിച്ചത്. താരങ്ങൾ തന്നെ ആണ് ഇത്തരത്തിൽ ചിത്രങ്ങൾ ആദ്യം പങ്കുവെക്കാൻ തുടങ്ങിയതും. എന്നാൽ ഇന്നും ആ ട്രെൻഡ് സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. നിരവധി താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ആണ് ഇത്തരത്തിൽ ശ്രദ്ധ നേടിയിട്ടുള്ളത്.

ഇപ്പോഴിത അത്തരത്തിൽ രണ്ടു താരങ്ങളുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഈ രണ്ടു താരങ്ങൾക്കും ഉള്ളത്. മറ്റു ആരും അല്ല ലെനയുടെയും അജു വര്ഗീസിന്റെയും പഴയകാല ചിത്രം ആണ് ഇത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സാജൻ ബേക്കറി എന്ന ചിത്രത്തിന് വേണ്ടി ഇരുവരുടെയും പഴയകാല ചിത്രങ്ങൾ ഒന്നിച്ച് വെയ്ക്കുകയായിരുന്നു.

ചിത്രത്തിൽ സഹോദരങ്ങൾ ആയാണ് ഇരുവരും അഭിനയിച്ചത്. അത് കൊണ്ട് തന്നെ രണ്ടു പേരുടെയും പഴയകാല ചിത്രങ്ങൾ ഒന്നിച്ച് വെക്കുകയും ആയിരുന്നു ചിത്രത്തിന് വേണ്ടി. ഈ ഫോട്ടോ ആണ് അജു വര്ഗീസ് തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.