പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗ്ഗീസ്, ചർച്ചയായി താരത്തിന്റെ പോസ്റ്റ്

ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ സിനിമയാണ് മലർ വാടി ആർട്സ് ക്ലബ്, നിവിൻ പോളി, അജു വർഗീസ് പുതുമുഖ താരങ്ങൾ നിരന്ന ഒരു ചിത്രം കൂടി ആയിരുന്നു ഇത്, വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്, ഇന്ന് ചിത്രം റിലീസ് ചെയ്തിട്ട് പന്ത്രണ്ടു വര്ഷം തികയുകയാണ്, ഈ വേളയിൽ തങ്ങളുടെ സന്തോഷം അറിയിച്ച് താരങ്ങൾ എത്തിയിട്ടുണ്ട്, എന്നാൽ ഇതിൽ ഏറെ വ്യത്യസ്തമായത് നടൻ അജു വർഗ്ഗീസ് പങ്കുവെച്ച പോസ്റ്റാണ്, എല്ലാ ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും ദൈവത്തിനും നന്ദി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് അജു വർഗ്ഗീസ് കുറിച്ചത്, അജു പങ്കുവെച്ച ചിത്രത്തിൽ നടൻ ദിലീപും ഉണ്ട്,

ദിലീപിനെ പൊന്നാട അണിയിക്കുന്ന ചിത്രമാണ് അജു വർഗ്ഗീസ് പങ്കുവെച്ചത്. താരം പങ്കുവെച്ച ഈ പോസ്റ്റിനു കമെന്റുമായി നിരവധി പേരാണ് എത്തുന്നത്. ഇതിൽ പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗീസിന് അഭിനന്ദനങ്ങൾ. ദിലീപിന്റെ ഒപ്പം എന്ന് പറയാൻ താങ്കൾ കാണിച്ച ചങ്കൂറ്റം ഉണ്ടല്ലോ അതിന് ബിഗ് സല്യൂട്ട് വന്ന വഴി മറക്കാത്ത സഹോ :അഭിനയത്തിന്റെ പുതിയ തലങ്ങളിൽ താങ്കളുടെ സാന്നിധ്യവും ഉണ്ടാവട്ടെ. ഒരാൾ ഒരാളോട് എങ്ങനെ ആണോ അതുപോലെ നമ്മളോടും അങ്ങനെ പെരുമാറിയാൽ അല്ല ആളെ നമുക്ക് വെറുക്കാൻ പറ്റു..

ദിലീപ് പ്രൊഡ്യൂസർ ആയ ഫിലിം കൂടി കേറി വന്നു കരകയറിയ ഒരുപാട് പേരിൽ ഒരാൾ ആണ് അജു അതിന്റെ നന്ദി പറയുന്നു. അത്രേ മാത്രം… കുറെ ഫിലിം സ്റ്റാർസ് ഉണ്ടെകിലും ദിലീപ് ഇല്ലെങ്കിൽ എന്ത് ചെയ്തേനെ എന്ന് കൊച്ചിൻ ഹനീഫ ടെ ഭാര്യ യും മണി യുടെ ഭാര്യ ഓക്കേ പറഞ്ഞു കേട്ടീട്ടിലെ. നമുക്ക് ദോഷം ഇല്ലാത്ത ഒരാളെ നമ്മൾ എന്തിനു വെറുക്കണം, കുറെ പേര് കിടന്നു കുരു പോട്ടിക്കുന്നല്ലോ ദിലീപ് കുറ്റ ക്കാരാൻ ആണോ അല്ലയോ വേറേ കാര്യം, ഇവര അടക്കം ഒരു കൂട്ടം പുതു മുഖങ്ങളെ കൈ പിടിച്ച് കൊണ്ടുവന്ന ആ മനുഷ്യനോട് ഇയാള് നന്ദി പറഞത് അത് അന്തസ്സ് ഉള്ളതിൻ്റെ ലക്ഷണം ആണ്, കുറേ പേര് ഒരു പക്ഷെ ഇമേജ് പേടിച്ച് മിണ്ടാതെ ഇരിക്കുന്നുണ്ട് ആകാം തുടങ്ങി നിരവധി കമെന്റുകൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് വരുന്നത്.