ഐശ്വര്യയുടെ ഗ്ലാമർ പ്രദർശനം അക്കാലത്ത് വലിയ ചർച്ച വിഷയം ആയിരുന്നു


ലോകമെമ്പാടും നിരവധി ആരാധകർ ആണ് ഐശ്വര്യ റായിക്ക് ഉള്ളത്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. ഐശ്വര്യ റായിക്ക് മുന്നേയും പിന്നെയും ലോകസുന്ദരിപ്പട്ടം നേടിയ സ്ത്രീകൾ വേറെയും ഉണ്ടെങ്കിലും ഐശ്വര്യ റായിയോളം പ്രശസ്തി നേടിയ മറ്റൊരു താരവും ഈ കൂട്ടത്തിൽ ഇല്ല എന്ന് തന്നെ പറയാം. നിരവധി ഗോസിപ്പ് കോലങ്ങളിലും ഐശ്വര്യ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നു. ഐശ്വര്യയുടെ പേരിനൊപ്പം പല നടന്മാരുടെയും പേര് ചേർത്ത് പറയപ്പെട്ടു.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൊയ്‌ദു പിലാക്കണ്ടി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലോകസുന്ദരി ഐശ്വര്യറായ് ഹോളിവുഡിൽ പോയി ഗ്ലാമർ, ഇൻ്റിമേറ്റ് സീനുകൾ ചെയ്ത പടമാണ് 2005 ൽ പുറത്തിറങ്ങിയ “ദി മിസ്ട്രസ് ഓഫ് സ്പൈസസ്”.

ഡൈലാൻ മക്-ഡെർമോട്ട് എന്ന അമേരിക്കൻ നടനാണ് ഐശ്വര്യയോടൊത്ത് ഈ സീൻസിൽ അഭിനയിച്ചത്. ഐശ്വര്യയുടെ ഗ്ലാമർ പ്രദർശനം അക്കാലത്ത് ചർച്ചാവിഷയമായിരുന്നു. ഇതുപോലെ വിദേശഭാഷകളിൽ അഭിനയിച്ച മറ്റ് ബോളിവുഡ്/ഇന്ത്യൻ നടിമാർ ഉണ്ടോ? അറിവുകൾ പങ്കുവെക്കുക എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

നിരവധി സിനിമകളിൽ ആണ് ഐശ്വര്യ ഇതിനോടകം തന്നെ അഭിനയിച്ചത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം തന്നെ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു പക്ഷെ ഐശ്വര്യ റായിയോളം മറ്റൊരു നടികളും ആരാധകരെ സ്വന്തമാക്കിയിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോൾ ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യയ്‌ക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.