ആരാധകരുടെ മനം മയക്കി താരസുന്ദരി ഐശ്വര്യ റായ്

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മാതൃക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ജൂനിയർ ബച്ചന്റ ജീവിതസഖിയായി ഐശ്വര്യ എത്തുന്നത്. വിവാഹ ശേഷം അഭിനയജീവിതത്തിന് ഇടവേള എടുക്കുകയായിരുന്നു. ഐശ്വര്യയുടെ സ്വന്തം താൽപര്യമായിരുന്നു ഇത്. ഐശ്വര്യക്ക് പൂർണ്ണ പിന്തുണയുമായി എപ്പോഴും അഭിഷേക് കൂടെയുണ്ടാവാറുണ്ട്.നടിയുമായുള്ള വിവാഹത്തിന് ശേഷം നിരവധി വിമർശനങ്ങളായിരുന്നു  അഭിഷേകും ഐശ്വര്യയും കേട്ടത്, കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പൊന്നിൽ സെൽവനിയിൽ കൂടി വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയാണ് ഐശ്വര്യ,  സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യയുടെ പുതിയ പുതിയ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ പുറത്ത് വന്ന പുത്തൻ ചിത്രമാണ്, ട്രഡീഷണൽ ലുക്കിൽ അതി സുന്ദരി ആയിട്ടാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഐശ്വര്യയുടെ ആരാധകരുടെ ഗ്രൂപ്പിലാണ് ചിത്രം എത്തിയിട്ടുള്ളത്, ചിത്രം പുറത്ത് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

പഴുവൂർ റാണി നന്ദിനിയായാണ് ഐശ്വര്യ പൊന്നിയിൽ സെൽവനിൽ എത്തുന്നത്, പൊന്നിയൻ സെൽവൻ 2022 സെപ്റ്റംബർ 30ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആദിത്യ കരികാലനായി എത്തുന്ന ചിയാൻ വിക്രമിന്‍റെയും വന്തിയ തേവൻ എന്ന കാർത്തിയുടെയും കഥാപാത്രത്തിന്‍റേയും ഫസ്റ്റ്ലുക്കുകൾ മുമ്പ് റിലീസ് ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ കുറിച്ചുള്ള നോവലാണിത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.