ഒടുവിൽ കാത്തിരുന്നത് തന്നെ സംഭവിച്ചു, നിരാശയിൽ ആരാധകർ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആയിരുന്നു ഐശ്വര്യയും ധനുഷും. തന്റെ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് തന്നെയാണ് താരം ഇന്ന് തമിഴിലെ മികച്ച നടനായി നിലകൊള്ളുന്നത്. ചെയ്യുന്ന കഥാപാത്രം അതിന്റെതായ തന്മയത്വത്തോടെ ചെയ്യുവാൻ ധനുഷ് എന്ന നടന് വളരെ എളുപ്പമാണ്‌. നടൻ എന്നതിൽ ഉപരി ഗായകനും ഗാനരചയിതാവുമാണ് ധനുഷ്. നിരവധി ചിത്രങ്ങളിൽ താരം ഗായകനായും ഗാനരചയിതാവുമായും എത്തിയിരുന്നു. ഭാഷ ഭേദമന്യേ ലോകം നെഞ്ചിലേറ്റിയ വൈ ദിസ് കൊലവെറി എന്ന ഗാനം രചിച്ചതും ആലപിച്ചതും ധനുഷ് തന്നെ ആയിരുന്നു. ആടുകളം അസുരൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ധനുഷ് നേടിയിട്ടുണ്ട്. എന്നാൽ താരമിപ്പോൾ ജീവിതത്തിലെ നിർണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ധനുഷും ഭാര്യ ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. താരം തന്നെയാണ് കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഈ വിവരം പുറത്ത് വിട്ടത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം വേർപിരിയലിനെ കുറിച്ച് പറഞ്ഞത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇരുവരും വേർപിരിയുന്നു എന്ന് താരങ്ങൾ തന്നെ  പറഞ്ഞു മാസങ്ങൾ ആയിട്ടും ഇത് വരെ ഐശ്വര്യ സോഷ്യൽ മീഡിയയിൽ തന്റെ പേരിനൊപ്പം ഉള്ള ധനുഷിന്റെ പേര് നീക്കം ചെയ്തിട്ടില്ലായിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോഴും ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെയായിരുന്നു താരത്തിന്റെ പേരും. ഇതോടെ താരങ്ങൾ ഒന്നിക്കാനുള്ള അവസരം ഇനിയും ഉണ്ടെന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു ഇരുവരുടെയും ആരാധകർ. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ നിന്നും ഐശ്വര്യ തന്റെ പേരിനൊപ്പമുള്ള ധനുഷിന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്. പകരം ഐശ്വര്യ രജനികാന്ത് എന്ന് പേര് മാറ്റിയിരിക്കുകയാണ്.

ഇതോടെ ഇരുവരും ഒന്നിക്കുമെന്നുള്ള ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്ത് ആയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെയാണ് താരത്തിന്റെ പേര്. പല ഗോസിപ്പുകളും ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണമായി പ്രചരിച്ചിരുന്നുവെങ്കിലും ആ ഗോസിപ്പുകളോട് ഒന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. പരസ്പ്പര ബഹുമാനത്തോടെ ആണ് ഇപ്പോഴും രണ്ടു പേരും നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നത് എന്നതിനുള്ള തെളിവാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബത്തിന് ധനുഷ് ആശംസകളുമായി എത്തിയത്.