പാടാത്ത പൈങ്കിളിയിലെ അവന്തികയ്ക്ക് വിവാഹം, വരൻ ആരാണെന്ന് അറിയണ്ടേ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മികച്ച പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആദ്യ വാരം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. കണ്മണി എന്ന പെൺകുട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി ഒരുക്കുന്ന പരമ്പരയ്ക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. സ്റ്റാർ മാജിക്കിൽ കൂടി ശ്രദ്ധ നേടിയ അനുമോൾ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അവന്തിക എന്ന കഥാപാത്രത്തിൽ കൂടിയാണ് അനുമോൾ ശ്രദ്ധ നേടിയത്. എന്നാൽ വളരെ അപ്രതീക്ഷിതമായി താരം പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു. അനുമോളുടെ പെട്ടന്നുള്ള പിന്മാറ്റം താരത്തിന്റെ ആരാധകരെയും നിരാശർ ആക്കിയിരുന്നു. എന്നാൽ അനുമോൾക്ക് പകരം പരമ്പരയിൽ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത് ഐശ്വര്യ ദേവി എന്ന കലാകാരി ആണ്. അനുമോളുടെ പിന്മാറ്റം ആരാധകരെ നിരാശർ ആക്കിയെങ്കിലും ഐശ്വര്യയുടെ അഭിനയം ഉൾക്കൊള്ളാൻ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർക്ക് കഴിഞ്ഞു.

പരമ്പരയിൽ മികച്ച അഭിനയം കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടേതായി ഒരു വാർത്ത ആണ് പുറത്ത് വരുന്നത്. താരം വിവാഹിത ആകുന്നു എന്ന വാർത്ത ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ആകുന്നത്. താരത്തിന്റെ വിവാഹനിശ്ചയവും മറ്റും ഇതിനോടകം കഴിഞ്ഞു. ഈ വരുന്ന ഏപ്രിൽ മാസത്തിൽ ആയിരിക്കും ഐശ്വര്യ വിവാഹിത ആകുന്നത്. തിരുവനന്തപുരത്ത് വെച്ച് തന്നെ ആയിരിക്കും താരത്തിന്റെ വിവാഹം. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാര്‍ത്ഥ് ആണ് ഐശ്വര്യയെ വിവാഹം കഴിക്കുന്നത്. ഇതോടെ ഇരുവരുടെയും പ്രണയ വിവാഹം ആണോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ പ്രണയവിവാഹം അല്ല എന്നും വീട്ടുകാർ ആലോജിച്ച് ഉറപ്പിച്ച വിവാഹം ആണ് ഇതെന്നും ആണ് പുറത്ത് വരുന്ന വിവരം.

ഇതോടെ വിവാഹിതയായതിനു ശേഷം ഐശ്വര്യ പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറും എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായി അഭിനയത്തിൽ എത്തിയ ഐശ്വര്യ ശ്രീക്കുട്ടി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. നിരവധി പരമ്പരകളിലും സിനിമകളിലും ആണ് ഐശ്വര്യ ഇതിനോടകം തന്നെ അഭിനയിച്ചത്. എങ്കിൽ കൂടിയും പാടാത്ത പൈങ്കിളിയിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്.