ലൈവിനിടെ കാളിദാസിനെ ഇഡിയറ്റ്‌ എന്ന് വിളിച്ച് അഹാന, സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസം നടി അഹാനയുടെ ഇരുപത്തിയാറാം പിറന്നാൾ ആയിരുന്നു, പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ച് താൻ സംവിധായക ആകുന്നതിനെക്കുറിച്ചും  അഹാന  വ്യകത്മാക്കിയിരുന്നു, തന്റെ ആദ്യ സംവിധാനസംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അഹാന പുറത്ത് വിട്ടിരുന്നു, താരത്തിണ് ആശംസ നേർന്ന് നിരവധി പേരാണ് എത്തിയത്, എന്നാൽ കഴിഞ്ഞ ദിവസം ലൈവിനിടെ എത്തിയ അഹാനയോട് കാളിദാസ് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നെടുന്നത്. ഡയറക്ടര്‍ സാറേ ഒരു ചാന്‍സ് തരാവോ?” എന്നായിരുന്നു അഹാനയോട് കാളിദാസ് ചോദിച്ചത്. ”നിങ്ങളും ഒരു വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റുഡന്റ്, ഞാനും അതെ. നിങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ചാന്‍സു തരിക, ഞാന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും ചാന്‍സ് തരാം. പോരേ ഇഡിയറ്റ് എന്നാണ് അഹാന കാളിദാസിന് നൽകിയ മറുപടി, വളരെ തമാശയായിട്ടാണ് ഇരുവരും സംസാരിച്ചത്.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണ തുടക്കം കുറിച്ചത്. അഞ്ജലി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അഹാന അവതരിപ്പിച്ചത്. 3 വര്‍ഷത്തിന് ശേഷം ഞണ്ടുകളുടെ ഇടവേളയിലൂടെയായിരുന്നു അഹാന വീണ്ടുമെത്തിയത്. ലൂക്കയിലെ നിഹാരിക ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. പതിനെട്ടാം പടിയിലെ അതിഥി വേഷത്തിലും അഹാന തിളങ്ങിയിരുന്നു.  കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് വാചാലയാവാറുണ്ട് അഹാന കൃഷ്ണ. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മകളെ സഹായിക്കാറുണ്ട് കൃഷ്ണകുമാര്‍. രാഷ്്ട്രീയത്തിലും സജീവമാണെങ്കിലും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും ആഘോഷമാക്കാറുണ്ട് അദ്ദേഹം. അഭിനയ മേഖലയിലേക്ക് മക്കളും എത്തിയതിന്റെ സന്തോഷം പങ്കിട്ട് കൃഷ്ണകുമാര്‍ എത്തിയിരുന്നു