സഹോദരിമാർക്ക് ഒപ്പം കിടിലൻ ഓണചിത്രങ്ങളുമായി അഹാന കൃഷ്ണൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുകയാണ്. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം യാധൊരു മടിയും കൂടാതെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണകുമാർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയം മാത്രമല്ല, രാഷ്ട്രീയവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഒഴികെ ബാക്കി ഉള്ള മൂന്ന് മക്കളും സിനിമയിൽ സജീവമാണ്.

കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയാണ് ആദ്യം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടോവിനോ തോമസ് ചിത്രം ലൂക്കടിയിൽ അഭിനയിച്ചതോടെ താരത്തിന് നിരവധി ആരാധകർ ആണ് ഉണ്ടായത്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് അഹാന. നിരവധി ചിത്രങ്ങൾ ആണ് അഹാനയുടേതായി ഇനി ഇറങ്ങാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും എല്ലാം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണു കുടുംബത്തിനൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചത്. വളരെ പെട്ടന്നാണ് താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ഇത് കൂടാതെ ട്രാവൻകൂർ സിസ്റ്റേഴ്സ് എന്ന അടിക്കുറിപ്പോടെ സഹോദരിമാർക്കൊപ്പമുള്ള ചിത്രവും അഹാന പങ്കുവെച്ചിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം തന്റെ ഓണവിശേഷങ്ങളുടെ വീഡിയോ യൂട്യുബിലും പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ അടിയിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.