പുതിയ സന്തോഷത്തിൽ അഹാന, ആശംസകൾ നേർന്ന് ആരാധകരും

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുകയാണ്. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം യാധൊരു മടിയും കൂടാതെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണകുമാർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയം മാത്രമല്ല, രാഷ്ട്രീയവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഒഴികെ ബാക്കി ഉള്ള മൂന്ന് മക്കളും സിനിമയിൽ സജീവമാണ്.

കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയാണ് ആദ്യം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടോവിനോ തോമസ് ചിത്രം ലൂക്കടിയിൽ അഭിനയിച്ചതോടെ താരത്തിന് നിരവധി ആരാധകർ ആണ് ഉണ്ടായത്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് അഹാന. നിരവധി ചിത്രങ്ങൾ ആണ് അഹാനയുടേതായി ഇനി ഇറങ്ങാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും എല്ലാം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി  പങ്കുവെക്കുകയാണ് അഹാന. ജീവിതത്തിലെ മറ്റൊരദ്ധ്യായത്തിനു ആണ് താരം തുടക്കം കുറിച്ചിരിക്കുന്നത്. താൻ സംവിധായിക ആകാൻ പോകുന്ന വിവരം ആണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും ആണ് അഹാന പുറത്ത് വിട്ടിരിക്കുന്ന വിവരം. എന്നാൽ സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും അഹാന പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും പുറത്തിറങ്ങുമെന്നും താരം ആരാധകരെ അറിയിച്ചു. അഹാനയുടെ ഈ പുതിയ തുടക്കത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുള്ളത് കൊണ്ട് തന്നെ അഹാന പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി കൂടി ആണ്. അഹാനയ്ക് പുറമെ അഹാനയുടെ സഹോദരങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ സജീവമാണ്.