ചെറുപ്പം മുതലേ എനിക്ക് ആ ശീലം ഉണ്ട്, അഹാന പറയുന്നു

നടൻ കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുകയാണ്. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം യാധൊരു മടിയും കൂടാതെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഭാര്യയും നാല് പെൺകുട്ടികളും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണകുമാർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയം മാത്രമല്ല, രാഷ്ട്രീയവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഒഴികെ ബാക്കി ഉള്ള മൂന്ന് മക്കളും സിനിമയിൽ സജീവമാണ്.

കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയാണ് ആദ്യം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടോവിനോ തോമസ് ചിത്രം ലൂക്കടിയിൽ അഭിനയിച്ചതോടെ താരത്തിന് നിരവധി ആരാധകർ ആണ് ഉണ്ടായത്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് അഹാന. നിരവധി ചിത്രങ്ങൾ ആണ് അഹാനയുടേതായി ഇനി ഇറങ്ങാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും എല്ലാം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും.

ഇപ്പോഴിതാ ചെറുപ്പം മുതൽ ഉള്ള തന്റെ ഒരു സ്വഭാവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഹാന. ഒരു അഭിമുഖത്തിൽ ആണ് കുട്ടികാലം മുതൽ തനിക്ക് ഉള്ള അസുഖത്തെ കുറിച്ച് അഹാന പറയുന്നത്. ചെറുപ്പം മുതൽ തന്നെ തനിക്ക് ഉറക്കത്തിൽ എഴുന്നേറ്റിരുന്നു പിച്ചും പെയ്യും പറയുന്ന അസുഖം ഉണ്ടെന്നാണ് അഹാന പറഞ്ഞത്. ചെറുപ്പം മുതൽ തന്നെ ഉറക്കത്തിനിടയിൽ എഴുന്നേറ്റ് ഇംഗ്ലീഷ് സ്പീച് ഒക്കെ പറയുമായിരുന്നു എന്നും ആ അസുഖം ഇപ്പോഴും തനിക് ഉണ്ടെന്നും ആണ് അഹാന അഭിമുഖത്തിൽ പറഞ്ഞത്. താരത്തിന്റെ ഈ അപൂർവ അസുഖം ഇപ്പോഴും ഉണ്ടോ എന്നാണ് ഇത് കേട്ട് ആരാധകർ ചോദിക്കുന്നത്. കുട്ടികാലത്ത് ഇത് പതിവുള്ള അസുഖം ആണെന്നും എന്നാൽ വളർന്നു കഴിഞ്ഞാലും ഇത് മാറില്ലേ എന്നും ചോതിക്കുന്നവരുടെ എണ്ണവും കുറവല്ല.

Leave a Comment