പുതിയ വർക്ക് ഔട്ട് വീഡിയോയുമായി അഹാന

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറിന് പിന്നാലെ താരത്തിന്റെ മക്കളും സിനിമ ജീവിതത്തിലേക്ക് എത്തിച്ചേരുക ആയിരുന്നു, സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ താരകുടുംബത്തിന് ആരാധകരും ഏറെയാണ്, കൃഷ്ണ കുമാറിന്റെ മൂത്തമകൾ അഹാന കൃഷ്ണയാണ് ഇപ്പോൾ സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്നത്, നടി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് അഹാന, സോഷ്യൽ മീഡിയയിൽ സജീവമായ അഹാനയ്ക്ക് നിരവധി ഫോളോവെഴ്‌സ് ആണുള്ളത്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ അഹാന പങ്കുവെച്ച ഒരു വർക്ക് ഔട്ട് വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വൈ ചലഞ്ച് വീഡിയോ ആണ് അഹാന പങ്കുവെച്ചിരിക്കുന്നത്,  താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമെന്റുമായി നിരവധി പേരാണ് എത്തുന്നത്, എന്നാൽ താരത്തിനെ വിമർശിച്ചും ചിലർ എത്തുന്നുണ്ട്, നടി കനിഹയും ഇതേ ചലഞ്ച് ഏറ്റെടുത്തിരുന്നു.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസി ല്‍ അഞ്ജലി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരഭമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തോന്നല്‍. മ്യൂസിക് വിഡിയോ ആയിട്ടാണ് തോന്നല്‍ എത്തിയത്. ഗോവിന്ദ് വസന്ത ആയിരുന്നു തോന്നലി ന്റെ സംഗീത സംവിധായകന്‍. ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന നിര്‍വഹിച്ചത്. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്. തോന്നല്‍ എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.