വീണ്ടും പഴയ പണി തുടങ്ങിയോ എന്ന് ആരാധകർ പ്രണവിനോട്!

ലോക സിനിമയിൽ ഉൾപ്പടെ ഇന്ന് നിലവിൽ ഉള്ള ഒന്നാണ് നെപ്പോട്ടിസം. ഇന്ത്യൻ സിനിമയിലും ഇതിന്റെ വേരുകൾ ഉണ്ട്. സൽമാഖാൻ ആമിർ ഖാൻ തുടങ്ങി നിരവധി പേരാണ് ഈ വഴിയിലൂടെ സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്നു. മലയാള സിനിമയ്ക്കും ഇത് അന്യമല്ല. എന്നാൽ മാതാ പിതാക്കളുടെ പാതയിലൂടെ നിരവധി താരങ്ങളാണ് ഇന്ന് സിനിമയിൽ ഉള്ളത്. എന്നാൽ ഇവരെല്ലാം ഇന്ന് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ദുൽഖർ സൽമാൻ പൃഥ്വിരാജ് ഇന്ദ്രജിത് ഫഹദ് ഫാസിൽ കാളിദാസ് കല്യാണി പ്രിയദർശൻ കീർത്തി സുരേഷ് ഗോകുൽ സുരേഷ് അങ്ങനെ നിരവധി പേരാണ് ഈ ലിസ്റ്റിൽ ഉള്ളത്. ആ പട്ടികയിലേക്ക് സൂപ്പർ താര പദവി നേടി മുന്നിലേക്കു എത്തിയ താരമാണ് പ്രണവ് മോഹൻലാൽ.


മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയാണ് പ്രണവ് തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവ് സിനിമയിലേക്കു എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപത്രത്തിന്റെ കുട്ടിക്കാലം ആണ് താരം അവതരിപ്പിച്ചത്. പിന്നീട് പുനർജനി എന്ന ചിത്രത്തിലെ വേഷം അവതരിപ്പിച്ചതോടെ താരത്തെ തേടി കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയിരുന്നു. മേജർ രവി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രമായാണ് പ്രണവ് എത്തിയത്. പിന്നീട് സിനിമയിൽ നിന്നും ഇടയവേള എടുത്തിരുന്ന താരം അമൽ നീരദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രണവ് പ്രവർത്തിച്ചിരുന്നു.

ജീത്തു ജോസഫ് തന്നെ സംവിധാനം നിർവഹിച്ച ആദി എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് നായകനായി എത്തിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഒപ്പം പ്രണവ് മോഹൻലാൽ എന്ന നായകന്റെ ഉദയം കൂടിയായിരുന്നു. എന്നാൽ രണ്ടായിരത്തി പത്തൊന്പതിൽ പുറത്ത് ഇറങ്ങിയ ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ നായകനായി താരം എത്തിയപ്പോൾ നിരവധി വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളെ കാറ്റിൽ പറത്തി കൊണ്ടാണ് പ്രണവ് മോഹൻലാൽ എന്ന അഭിനേതാവ് തിരിച്ചു വരുന്നത്.


ഈ വർഷം ജനുവരിയിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്ത് വന്ന ഹൃദയം എന്ന ചിത്രം പ്രണവ് എന്ന നടനെ മലയാളക്കരയുടെ പ്രിയതരമാക്കി മാറ്റി. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി പ്രണവ് പരകായപ്രവേശം നടത്തുകയായിരുന്നു ചിത്രത്തിൽ. അഭിനന്ദനാണ് കുന്നുകൂടുന്ന ഈ സമയത്ത് പ്രണവ് എവിടെയാണെന്ന് ആരാധകർക്കും നിശ്ചയമില്ല. ഇപ്പോഴിതാ വീണ്ടും യാത്രയിലാണ് താരം. ഹിമാചൽ പ്രദേശിൽ നിന്നുള്ള ചിത്രങ്ങൾ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. സ്പിതി താഴ്വരയിൽ നിന്നുള്ള ചിത്രങ്ങൾ ആണ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം പാർവതി വാലിയിൽ നിന്നുള്ള ചിത്രങ്ങളുമുണ്ട്. രസകരമായ നിരവധി കമൻറുകളാണ് പോസ്റ്റിന് ലഭിക്കുന്നുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)