വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി കുട്ടിക്കാല ചിത്രം. ആരുടെയാണെന്നു മനസ്സിലായോ?

സിനിമ താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ വലിയ ജനപ്രീതിയാണ് ആരാധകരുടെ ഇടയിലും സോഷ്യൽ മീഡിയയിലും ഉള്ളത്. മിക്ക തവണയും ഇത്തരം ചിത്രങ്ങൾ താരങ്ങൾ സ്വന്തമായോ ഇല്ലങ്കിൽ ആരാധകർ കണ്ടു പിടിച്ചോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ആരായാലും കുട്ടികാലത്തെ ചിത്രങ്ങൾ കാണുവാൻ വളരെ ഭംഗിയാണ്. കുറച്ചു നാളുകൾക്ക് മുന്നേ തന്നെ നിവിൻ പോളി എന്ന യുവ നടൻ അധ്യാപക ദിനം പ്രമാണിച്ച് തന്റെ ചിത്രം കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു അതുകൊണ്ട് തന്നെയാണ് സ്‌ക്രീനിൽ കാണുന്ന നമ്മുടെ ഇഷ്ട താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഇത്രയും സ്വീകാര്യത.

ഇപ്പോളിതാ ഇന്നത്തെ താരവും ഒരു കുട്ടിക്കാല ചിത്രമാണ്. അത്ര വ്യക്തതയില്ല എങ്കിലും നീല നിറത്തിലുള്ള വേഷം ധരിച്ച് ചരിഞ്ഞ്ഞിരിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഇത് മറ്റാരുമല്ല മലയാള സിനിമയിൽ ഇന്നും ചുരു ചുറുക്കോടെ മികച്ച കഥാപാത്രങ്ങൾ മലയാള സിനിമ ആരാധകർക്ക് സമ്മാനിച്ച പ്രിയ നടിയായ നമിത പ്രമോദാണ്.

ട്രാഫിക് എന്ന സിനിമയിൽ ചെറിയ ഒരു വേഷം ആയിരുന്നു നമിത ചെയ്തുതുടങ്ങിയത്. വലിയ സ്ക്രീൻ സ്പേസ് ഇല്ലാഞ്ഞിട്ട കൂടി നമിതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു നമിത. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് വന്നതാണ് എങ്കിലും തന്റെ പ്രായത്തിൽ കവിഞ്ഞ പ്രകടനം കാഴ്ചവെക്കുവാൻ നമിത എപ്പോളും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ സിനിമകളിലെ വേഷങ്ങൾക്ക് വലിയ ആരാധകർ ആണുള്ളത്. സീരിയസ് കഥാപാപത്രങ്ങൾ അവതരിപ്പിക്കുന്നപോലെ തന്നെ കോമഡി റോളുകൾ ചെയ്യുമ്പോളും നമിത ഒട്ടും പിന്നിലേക്ക് വരാറില്ല.

മികച്ച വേഷങ്ങൾ എന്നും തേടി വന്നിട്ടുള്ള നമിതയ്ക്ക് ഇന്നുള്ള ആരാധകരുടെ എണ്ണം ഏതൊരു സ്ത്രീ താരത്തിനെയും അസൂയ പെടുത്തും. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട് വീഡിയോകൾക്കും മറ്റും വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇസ്റ്റഗ്രാം റീലിസ് വിഡിയോകളിലും സജീവമായ താരത്തിന്റെ അടുത്ത സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. രജനി, ഈശോ, പ്രൊഫസർ ഡിങ്കൻ എന്നി സിനിമകളാണ് താരത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.