ഒരുകാലത്തെ വിജയ ജോഡികൾ ആയിരുന്നു മോഹൻലാലും കാർത്തികയും


ലാൽ കുമാർ എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1986- 87 കാലഘട്ടങ്ങളിലെ വിജയ ജോഡികളായിരുന്നു മോഹൻലാലും കാർത്തികയും. അവർ നായികാ നായകന്മാരായ ഒട്ടുമിക്ക സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നല്ലോ. ഇതിൽ വലിയ വിജയമാകാതെ പോയ ചിത്രമാണ് അടിവേരുകൾ.

ഇതിന്റെ നിർമാണ പങ്കാളികളിൽ ഒരാൾ മോഹൻലാൽ ആയിരുന്നു. ഐ വി ശശി സാറിന്റെ അസിസ്റ്റന്റ് ആയിരുന്ന അനിൽ ആദ്യമായി സ്വതന്ത്ര സംവിധായകൻ ആയ ചിത്രം. ഇതിന്റെ ഷൂട്ട് എന്റെ നാടായ തെന്മലയിൽ വച്ചാണ് നടന്നത്.അവിടെ പ്രധാനപെട്ട ഒരു സ്റ്റണ്ട് രംഗത്തിൽ മോഹൻലാൽ തലനാരിഴയ്ക്ക് രക്ഷപെട്ടത് ഇപ്പോഴും കണ്മുമ്പിലുണ്ട്. കാട്ടുവഴിയിലൂടെ ജീപ്പ് ഓടിച്ചു വരുന്ന കാർത്തിക. വഴിയിൽ ആന നില്കുന്നത് കണ്ട് പരിഭ്രമിച്ചു നിൽകുമ്പോൾ.

ലാലേട്ടൻ വള്ളിയിൽ തൂങ്ങി വന്നു കാർത്തികയെ രക്ഷിക്കുന്നതായിരുന്നു രംഗം. ഈ സീൻ ഷൂട്ട് ചെയ്യാൻ സാക്ഷാൽ ഐ വി ശശിയും എത്തിയിരുന്നു. ക്യാമറ ജയാനൻ വിൻസന്റ്. സഹായി ആയി അനിയൻ അജയൻ വിൻസെന്റും ഉണ്ട് . ഒരു വള്ളിയിൽ പിടിച്ചു ലാലേട്ടൻ ഒരു പാറയുടെ മുകളിൽ ഇരിക്കുന്നു. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനും സംഘവുവും ലാലേട്ടന്റെ പുറകിൽ റോപ്പ് കെട്ടി കണ്ട്രോൾ ചെയ്തു നിൽക്കുന്നു. ഒരേ സമയം രണ്ടു ക്യാമറകളിൽ ഷൂട്ട്‌ ആക്ഷൻ പറയുമ്പോൾ ലാലേട്ടൻ വള്ളിയിൽ തൂങ്ങി ആനയുടെ പുറത്ത് വന്നിരിക്കണം.

ശശി സാർ ആക്ഷൻ പറഞ്ഞു. ലാലേട്ടൻ വള്ളിയിൽ തൂങ്ങി ആനപ്പുറത്തേക്ക്. ഒരു നിമിഷം. പുറം തിരിച്ചു നിന്ന ആന പെട്ടെന്ന് ലാലേട്ടന് നേരെ. ലാലേട്ടനും ആനയുടെ കൊമ്പും തമ്മിൽ നേരിയ ദൂരം. സെറ്റിൽ കൂട്ട നിലവിളി. ത്യാഗരാജൻ മാസ്റ്ററും സംഘവും അവസരത്തിനൊത്തു ഉണർന്നു. ലാലേട്ടനെ റോപ്പിൽ പിന്നിലേക്ക് വലിച്ചു കണ്ട്രോൾ ചെയ്തു നിർത്തി വലിയൊരു അപകടം ഒഴിവാക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അത് നടുക്കുന്ന ഓർമ തന്നെ ആണ്.  പക്ഷെ ടി. ദാമോദരൻ മാസ്റ്റർ തിരക്കഥ എഴുതിട്ടും പടം വലിയ വിജയമാകാതെ പോയി എന്നുമാണ് പോസ്റ്റ്.